HOME
DETAILS

1996ന് ശേഷം ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന് ആദ്യ ദലിത് പ്രസിഡന്റ്

  
Web Desk
March 25 2024 | 03:03 AM

JNU Gets Its 1st Dalit Student President Since 1996

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി ദലിത് നേതാവ് ധനഞ്ജയ് കുമാര്‍. 1996നുശേഷം ആദ്യമായാണ് ദലിത് വിഭാഗത്തില്‍നിന്നൊരാള്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റാകുന്നത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രതിനിധിയായ ധനഞ്ജയ് ബിഹാറിലെ ഗയയില്‍നിന്നുള്ള ദലിത് വിദ്യാര്‍ഥിയാണ്. എ.ബി.വി.പിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ധനഞ്ജയ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് എസ്‌തെറ്റിക്‌സിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ്. വിദ്വേഷ, അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ ഹിതപരിശോധനയാണ് ജെ.എന്‍.യു തെരഞ്ഞെടുപ്പിലെ വിജയമെന്ന് ധനഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

1996-97 കാലയളവില്‍ ബട്ടിലാല്‍ ബൈരവയാണ് ഇതിനു മുമ്പ് ദലിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാലു സെന്‍ട്രല്‍ സീറ്റുകളും ഇടതു സഖ്യം തൂത്തുവാരി. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി സീറ്റുകളിലും ഇടതു പ്രതിനിധികള്‍ ജയിച്ചു. 

എട്ടുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ധനഞ്ജയ്ക്ക് 2598 വോട്ടുകളും ഉമേഷ് ചന്ദ്രക്ക് 1676 വോട്ടുകളും ലഭിച്ചു. 
ഇടത് പിന്തുണയോടെ മത്സരിച്ച 'ബാപ്‌സ'യുടെ പ്രിയന്‍ഷി ആര്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പി പ്രതിനിധി അര്‍ജുന്‍ ആനന്ദിനെ 926 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി എസ്.എഫ്.ഐ പ്രതിനിധി അവിജിത് ഘോഷും ജോയിന്റ് സെക്രട്ടറിയായി എ.ഐ.എസ്.എഫ് പ്രതിനിധി മുഹമ്മദ് സാജിദും ജയിച്ചു. സാജിദ് 2574 വോട്ടു നേടിയപ്പോള്‍ എ.ബി.വി.പിയുടെ ഗോവിന്ദ് ഡംഗി 2066 വോട്ടുകളിലൊതുങ്ങി. നാലു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 73 ശതമാനം വോട്ടിങ്ങുമായി സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago