HOME
DETAILS

ഇംഗ്ലണ്ടിനെ കീഴടക്കി ഫ്രാന്‍സ് സെമിയില്‍

  
backup
December 10 2022 | 21:12 PM

84653563-3

ദോഹ • കരുത്തരിൽ കരുത്തരായി ഫ്രാൻസ് സെമിയിൽ. ഇംഗ്ലിഷ് വീര്യം ചോർത്തിയ മത്സരത്തിൽ 2-1നായിരുന്നു റഷ്യൻ ലോകകപ്പ് ചാംപ്യൻമാരായ ഫ്രാൻസിന്റെ ജയം. നായകൻ ഹാരി കെയ്ൻ ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകന്റെ വേഷമണിഞ്ഞെങ്കിലും തുടർന്ന് രണ്ടാം പെനാൽറ്റി പുറത്തേക്കടിച്ച് ദുരന്തനായകനുമായി. ഫ്രാൻസിനു വേണ്ടി ചൗമേനിയും ഒലിവർ ജിറൂദും ലക്ഷ്യം കണ്ടു. ഇന്നലത്തെ ഗോളോടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി. നിലവിൽ 53 ഗോളുള്ള കെയിൻ വെയിന് റൂണിയെയാണ് മറികടന്നത്.


17ാം മിനുട്ടിൽ ചൗമേനിയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിനു പുറത്ത് നിന്ന് ചൗമേനി ഉതിർത്ത ബുള്ളറ്റ് ഷോട്ട് വലയിൽ ചെന്നിരുന്നു. ബെല്ലിങ്ഹാമിന്റെ കാലിനിടയിലൂടെ പോയ പന്തിനായി പിക്ക്‌ഫോർഡ് പറന്നെങ്കിലും താരത്തിന് തൊടാവുന്നതിലും അപ്പുറമായിരുന്നു പന്തെത്തിയത്.


ഈ ലോകകപ്പിൽ ബോക്‌സിനു പുറത്ത് നിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോളാണിത്. തുടർന്ന് 46ാം മിനുട്ടിലും 47ാം മിനുട്ടിലും ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾമുഖത്ത് ആക്രമണം വിതച്ചെങ്കിലും ലോറിസിന്റെ അവസരോചിത ഇടപെടലിൽ വിഫലമായി. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇംഗ്ലണ്ട് 56ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മറുപടി നൽകി. സാക്കയെ ബോക്‌സിനുള്ളിൽ ചൗമേനി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റിയെടുത്ത കെയ്‌നിന് പിഴച്ചില്ല. ലോറിസിന് ഒരു പഴുതും നൽകാതെ നേരെ വല തുളച്ചു. എന്നാൽ 77ാം മിനുട്ടിൽ ഫ്രാൻസ് വീണ്ടും മുന്നിലെത്തി. ഇത്തവണ ജിറൂദാണ് ഗോളിന് അവകാശി. പോസ്റ്റിന്റെ ഇടതു മൂലയിൽനിന്ന് ഗ്രീസ്മാൻ നൽകിയ ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾനേട്ടം.
83ാം മിനുട്ടിൽ ഇംഗ്ലണ്ടിന് വീണ്ടും പെനാൽറ്റി ലഭിച്ചെങ്കിലും ഇത്തവണയും പെനാൽറ്റിയെടുത്തത് നായകൻ ഹാരി കെയ്ൻ. ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ആത്മവിശ്വാസത്തിൽ കിക്കെടുത്ത ഹാരി കെയ്‌നിന് പിഴച്ചു. പന്ത് പുറത്തേക്ക്. ശേഷം ഗോൾ മടക്കാനായി ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയത്തോടെ ബൂട്ടഴിക്കേണ്ടി വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  15 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  22 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago