സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ജോണി നെല്ലൂര്‍
മൂവാറ്റുപുഴ: ഓപ്പണ്‍ മാര്‍ക്കറ്റിലെ വിലയേക്കാള്‍ കൂടിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി സപ്ലൈകോക്ക് 11-കോടി രൂപ നഷ്ടമുണ്ടാക്കുന്നതിന് നേതൃത്വം വഹിച്ച സപ്ലൈകോ ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് സെക്രട്ടറിയും കോരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാനുമായ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
ഉഴുന്നിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 110-രൂപ വിലയുണ്ടായിരുന്നപ്പോള്‍ സപ്ലൈകോ 131-രൂപ നിരക്കില്‍ 140-ലോഡും 118-രൂപ വിലയുണ്ടായിരുന്നപ്പോള്‍ 131-രൂപയ്ക്ക് 100-ലോഡ് ഉഴുന്ന് വാങ്ങുകയുണ്ടായി.
ചെറുപയറിന് പൊതുവിപണിയില്‍ 55-രൂപ മാത്രം വില ഉണ്ടായിരുന്നപ്പോള്‍ 68-രൂപ നിരക്കില്‍ 200-ലോഡാണ് വാങ്ങിയത്. 49-രൂപ പൊതുവിപണിയില്‍ ചെറുപയറിന് വിലയുള്ളപ്പോള്‍ സപ്ലൈകോ വാങ്ങിയത് 57-രൂപയ്ക്കാണ്.
കടലയ്ക്ക് പൊതുവിപണിയില്‍ 89-രൂപ വിലയഉള്ളപ്പോള്‍ 96-രൂപക്കാണ് സപ്ലൈകോ 140-ലോഡ് കടല വാങ്ങിയത്.
ഇങ്ങനെ കൂടിയ നിരക്കില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ 11-കോടിയിലേറെ രൂപയാണ് സപ്ലൈകോയ്ക്ക് നഷ്ടം. സപ്ലൈകോയ്ക്ക് നഷ്ടം വരുത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്നും ഈ തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."