HOME
DETAILS
MAL
സ്പുട്‌നിക് ഒറ്റഡോസ് വാക്‌സിനായി മൂന്നാംഘട്ട പരീക്ഷണാനുമതി
backup
September 15 2021 | 15:09 PM
ന്യൂഡല്‍ഹി: സ്പുട്‌നിക് ഒറ്റ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന്് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. സ്പുട്‌നിക് രണ്ട് ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു.
നിലവില്‍ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളില്‍ സ്പുട്‌നിക് ഒറ്റ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡിനെതിരെ 79.4 ശതമാനം ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."