ഡോ.ഖഫീല്‍ഖാന്റെ സസ്പെന്ഷന് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; യു.പി സര്‍ക്കാരിന് തിരിച്ചടി
ഡല്‍ഹി:യു.പി ഗവണ്മെന്റിനെ വിമര്‍ശിച്ചതിന് സാമൂഹിക പ്രവര്‍ത്തകനായ ഡോ.കഫീല്‍ ഖാനെ സസ്പെന്ഷന് ഉത്തരവ് സ്റ്റേ ചെയ്്ത് അലഹബാദ് ഹൈകോടതി. രണ്ടാമത്തെ സസ്പെന്ഷന് ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു.
നാലാനാലാഴ്ചക്കകം യു.പി സര്‍ക്കാറിനോട് മറുപടി നല്കാന് ആവശ്യപ്പെട്ട ഹൈകോടതി കഫീല്‍ ഖാന് സമര്‍പ്പിച്ച ഹരജി നവംബര്‍ 11ലേക്ക് മാറ്റി. ഒരു സസ്പെന്ഷന് ഉത്തരവ് നിലവിലിരിക്കേ മറ്റൊന്നിന്റെ ആവശ്യമില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ബഹ്റൈച്ച് ജില്ല ആശുപത്രിയില്‍ ബലംപ്രയോഗിച്ച് രോഗികളെ പരിശോധിച്ചെന്നും യോഗി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചെന്നും ആരോപിച്ച് ഇറക്കിയ സസ്പെന്ഷന് ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 2017ല്‍ ഗോരഖ്പുര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശുഹത്യക്ക് കാരണം ഓക്സിജന്‍ ലഭ്യമല്ലാത്തതാണെന്ന് വെളിപ്പെടുത്തിയതിനായിരുന്നു കഫീല്‍ ഖാന്റെ ആദ്യ സസ്പെന്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."