HOME
DETAILS

'ചില നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ആത്മഹത്യാപരം, ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ നേതാക്കളുടെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണം' വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

  
backup
December 11 2022 | 07:12 AM

kerala-youth-congress-criticizes-congress-leadership12111

കണ്ണൂര്‍: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ പ്രമേയം. വി.ഡി സതീശനും കെ.സി വേണുഗോപാലിനും പരോക്ഷ വിമര്‍ശനമാണ് സമ്മേളനം ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലാ ചിന്തന്‍ ശിവിറില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലായിരുന്നു നേതൃത്വത്തിനെതിരെ വിമര്‍ശനം.

'ചില നേതാക്കള്‍ക്ക് നേതൃത്വം ഭ്രഷ്ട് കല്‍പ്പിക്കുന്നത് ആത്മഹത്യ പരമാണ്. ചിലരുടെ താന്‍ പോരിമയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്ന ജനപിന്തുണയല്ല അവര്‍ക്കുള്ളത്. കോണ്‍ഗ്രസിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ പണം വാങ്ങി മറ്റ് പാര്‍ട്ടിക്കാരെ നിയമിക്കുന്നു'.അത്തരം നേതാക്കളെ പരസ്യമായി കരണത്ത് അടിക്കണം തുടങ്ങിയ വിമര്‍ശനങ്ങളും സംഘടനാ പ്രമേയത്തില്‍ ഉയര്‍ന്നു.

'സ്വന്തം ബൂത്തില്‍ പോലും ഇടപെടല്‍ നടത്താതെ അഖിലേന്ത്യാ തലത്തില്‍ പൂമ്പാറ്റയായി മാറുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ശാപമാണ്. സമര മുഖങ്ങളിലെ ആവേശം ക്യാമറ ആഗിളുകള്‍ക്ക് അനുസരിച്ചാവുന്നത് ലജ്ജാകരമാണ്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ നേതാക്കളുടെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണം'. യുവ നേതാക്കള്‍ വളര്‍ന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കള്‍ പാര്‍ട്ടിയിലുണ്ടന്നും സംഘടനാ പ്രമേയത്തില്‍ പറയുന്നു.

വിദ്യാര്‍ഥിയുവജന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നടപടിയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പുനഃസംഘടന അടക്കമുള്ളവ ഏറെ കാലമായി ഇല്ലാത്തത് രാഷ്ട്രീയ വന്ധ്യംകരണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല.

സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചില കാരണവന്മാര്‍ കുടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു നേതാവ് വന്നാല്‍ അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയില്‍ തുടരുന്ന പ്രവണതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല.

കോണ്‍ഗ്രസിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ പണം വാങ്ങി മറ്റ് പാര്‍ട്ടിക്കാരെ നിയമിക്കുന്നു. അത്തരം നേതാക്കള്‍ക്ക് കരണക്കുറ്റിക്ക് അടിയാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കേണ്ടതെന്നും സംഘടനാ പ്രമേയത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago