'ഏറെ വൈകി, വിലകുറച്ച് കാണരുതായിരുന്നു' പോര്‍ച്ചുഗല്‍ കോച്ചിനെതിരെ ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോര്‍ജിന
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ തോറ്റതോടെ ടീം മാനേജ്മെന്റിനും പരിശീലകനുമെതിരെ രൂക്ഷവിമര്‍ശനവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ജോര്‍ജിന കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരെ വിമര്‍ശനമുന്നയിച്ചത്.'ഇന്ന് നിങ്ങളുടെ സുഹൃത്തും കോച്ചും മോശം തീരുമാനമെടുത്തു. ആ സുഹൃത്തിനോട് നിങ്ങള്‍ക്ക് ആദരവിന്റെയും പ്രശംസയുടെയും വാക്കുകളുണ്ട്.
നിങ്ങള്‍ കളിയിലേക്ക് വന്നപ്പോള്‍ എല്ലാം മാറുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ ഒരുപാട് വൈകിപ്പോയിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അദ്ദേഹത്തിന്റെ ശക്തമായ ആയുധത്തെ നിങ്ങള്‍ വില കുറച്ചു കാണരുതായിരുന്നു. അര്‍ഹതയില്ലാത്ത ഒരാള്‍ക്കു വേണ്ടി നിങ്ങള്‍ക്ക് നിലകൊള്ളാനാകില്ല. ജീവിതം പാഠങ്ങള്‍ സമ്മാനിക്കുന്നു. ഇന്ന് നമ്മള് തോറ്റു, പാഠം പഠിച്ചു' എന്നാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം റൊണാള്‍ഡോയെ പുറത്തിരുത്തിയതില്‍ പശ്ചാത്താപമൊന്നുമില്ലെന്നാണ് പോര്‍ച്ചുഗല്‍ പരിശീലകന് മത്സര ശേഷം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."