HOME
DETAILS
MAL
ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസുകാരിക്ക് ദാരുണാന്ത്യം
Web Desk
March 25 2024 | 03:03 AM
കൊല്ലം: ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കൊറ്റം കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുന്നതിനിടയിലാണ് അപകടം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് വണ്ടിക്കുതിരയുടെ നിയന്ത്രണം വിട്ടു. അതിനിടെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."