HOME
DETAILS

കുഞ്ഞു മൃതദേഹങ്ങൾക്കിടയിൽ ഒരു ശിശുദിനം

  
backup
November 13 2023 | 02:11 AM

a-childrens-day-among-childrens-corpses

കെ.മുഹമ്മദ്കുട്ടി ഹസനി കണിയാമ്പറ്റ

നവംബർ14 നമ്മുടെ രാജ്യം ശിശു ദിനമായിട്ടാണ് ആചരിക്കുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണത് കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുകയും അവരുടെ അവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുകയും ചെയ്ത നെഹ്റുജിയുടെ ജന്മദിനം അവരേറെ ഇഷ്ടപ്പെട്ട ഒരു വിഷയത്തിന്റെ സന്ദേശ കൈ മാറ്റമാവട്ടെ എന്നചിന്തയാണ് 1965 മുതൽ ഇവ്വിധം ഒരു ദിനമാചരിക്കാൻ നമ്മുടെ രാഷ്ട്ര നേതാക്കൾക്ക് പ്രചോദനമായത് ഇത് കൂടാതെ നവംബർ 20 ലോക ശിശു ദിനമായി ആചരിക്കുന്നുണ്ട്.

ശിശുദിനമാചരിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടും വ്യക്തമായ കാഴ്ചപ്പാടോടും കൂടിയാണ് അഥവാ കുട്ടികൾ ഭാവിയുടെ പ്രതീക്ഷകളാണെന്നും അവരുടെ അവകാശങ്ങളിൽ ഒന്ന് പോലും ധ്വംസിക്കരുതെന്നും അവരുടെ സർവ്വോന്മുഖമായ പുരോഗതികൾ ആവശ്യമായതെല്ലാം ചെയ്യാൻ കുടുംബവും സമൂഹവും ഭരണകൂടവും ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള ഉൽബോധനവും സന്ദേശം പ്രചരിപ്പിക്കലുമാണിത്.

ഓരോ കുഞ്ഞും ദൈവത്തിന്റെ വരദാനമാണ് ലോകത്ത് എല്ലാ മനുഷ്യർക്കും സൃഷ്ടാവ് സന്താന ഭാഗ്യം നൽകിയിട്ടില്ല അത് ഓരോ കുടുംബത്തിന്റെയും സന്തോഷവും നാടിന്റെ പ്രകാശവും ഭൗതിക ജീവിതത്തിന്റെ അലങ്കാരവുമാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരിയോളം മനസ്സിന് കുളിർമയേകുന്ന മറ്റേത് കാര്യമാണുളളത് ഒരു കുട്ടിയുടെ കരച്ചിലോളം അസ്വസ്ഥത നൽകുന്ന ഏത് കാര്യമാണ് ലോകത്തുള്ളത്.

ഒരു കുഞ്ഞ് കവിളിൽ സമ്മാനിക്കുന്ന ചുംബനത്തേക്കാൾ ജീവിതത്തിൽ ലഭ്യമാവുന്ന സമ്മാനമേതാണ് ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഒരു മോഷണമുണ്ടെങ്കിൽ അത് ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കവിളിൽ ആരാരും കാണാതെ നൽകുന്ന ചുംബനമല്ലേ?

കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുണയും ഏത് മനുഷ്യ മനസ്സിന്റെയും സ്വാഭാവിക പ്രതികരണമാണ് പ്രവാചകന്മാരും നേതാക്കളും കരുത്തരുമെല്ലാം എല്ലാം മറന്ന് കണ്ണൂനീർ പൊഴിച്ചു പോയത് ജീവനറ്റു പോയ മക്കളുടെ മൃതദേഹത്തിനടുത്ത് വെച്ചാണ് .കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞാലും അവരുടെ അവകാശത്തെ കുറിച്ച് എഴുതിയാലും അവസാനിപ്പിക്കാനാവില്ല അതിനാൽ ശിശുദിനവും അത് നൽകുന്ന സന്ദേശവും വളരെ പ്രസക്തമാണ് പക്ഷെ ഖേദകരമെന്ന് പറയട്ടെ ഈ പ്രാവശ്യത്തെ ശിശുദിനമാചരിക്കുന്നത് ഫലസ്തീനിലെ അതി ഭീതിതമായ അവസരത്തിലാണ്.

ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത വിധമാണവിടെ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി നടത്തിയത് അവിടെ കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും പിഞ്ചു പൈതലുകളാണ്
ഒരു മാസവും ഏതാനും ദിവസങ്ങളുമാവുമ്പോഴേക്ക്അയ്യായിരത്തോളം കുഞ്ഞുങ്ങൾ മരിച്ചു ആയിരത്തിലേറെ പേർ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു അനേകായിരങ്ങൾ മുറിവേറ്റ ശരീരങ്ങളുമായി പിടയുന്നു അവിടെയുള്ള പതിനാറ രലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളിൽ 80 ശതമാനം പേരുടേയും ആത്മവിശ്വാസം തകർന്നവരാണന്നാണ് കണക്കുകൾ പറയുന്നത് .

ഉമ്മമാർ ധരിപ്പിച്ച ബാസ്ക്കറ്റുകൾ അവരുടെ മനസ്സിനെ ഏത് വിധമായിരിക്കും തകർത്തിട്ടുണ്ടാവുക കയ്യിൽ കിട്ടിയ കോപ്പകളുമായി ഒരിറക്ക് വെള്ളത്തിനും ഒരു കഷ്ണം റൊട്ടിക്കും വേണ്ടി ക്യൂ നിൽക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ അചിന്തനീയമാണ് യു.എൻ. സെക്രട്ടറി ജനറൽ പറഞ്ഞത് ലോകത്ത് കുഞ്ഞുങ്ങളുടെ ശ്മശാനമായി ഗസ്സ മാറിയെന്നാണ് ഇത്തരം ഒരവസ്ഥയിലാണ് നാം ശിശുദിനമാചരിക്കുന്നത്

ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു കുഞ്ഞ് കരയുന്നുവെങ്കിൽ അത് ലോകത്തിന്റെ സ്വസ്ഥതയും സമാധാനവുമാണ് നഷ്ടപ്പെടുത്തുന്നത് അത് കൊണ്ട് എന്ത് വന്നാലും ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ജീവിക്കാനുള്ള അവകാശം വകവെച്ച് കൊടുത്തേപറ്റൂ

അതിന്റെ ഏറ്റവും വലിയ മാതൃകയാണ് പ്രവാചകർ മുഹമ്മദ്നബി (സ) ഒരിക്കൽ ഗാമിദി ഗോത്രത്തിൽപ്പെട്ട ഗർഭിണിയായ ഒരു സ്ത്രീ നബിയെ സമീപിച്ചു പറഞ്ഞു നബിയെ ഞാൻ വ്യഭിചാരിപ്പെണ്ണാണ് അതിനാൽ വ്യഭിചാര ശിക്ഷ എന്നിൽ നടപ്പാക്കണം പ്രവാചകർ പറഞ്ഞു നീ ചെയ്തത് വലിയ തെറ്റാണ് നിന്റെ കാര്യത്തിൽ ഒരു കരുണയും കാണിക്കേണ്ടതില്ല പക്ഷെ നിന്റെ വയറ്റിലുള്ള ഗർഭസ്ഥ ശിശു ആ കുട്ടിയെന്ത് പിഴച്ചു ആ കുട്ടിക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം തടയാൻ എനിക്ക് അർഹതയില്ലല്ലോ?

അതിനാൽ ഇപ്പോൾ നീ മടങ്ങിപ്പോവുകയും കുഞ്ഞിനെ സുഖമായി പ്രസവിക്കുകയുംചെയ്യുക അവൾ തിരിച്ച് പോയി പിന്നീട് അവൾ വരുന്നത് ഒരു ശീലക്കഷണത്തിൽ പ്രസവിച്ച കുഞ്ഞുമായിട്ടാണ് അവൾ പറഞ്ഞു നബിയേ ഞാൻ പ്രസവിച്ചിരിക്കുന്നു ഇനി എന്നിൽ വ്യഭിചാര ശിക്ഷ നടപ്പാക്കിയാലും നബി(സ) പറഞ്ഞു ആയിട്ടില്ല പെണ്ണേ ഈ കുട്ടിക്ക് ആ കുട്ടിയുടെ മുലപ്പാൽ കുടിക്കാൻ അവകാശമുണ്ട് അത് തടയാൻ പറ്റില്ല അതിനാൽ കുഞ്ഞുമായി തിരിച്ച് കുട്ടിയുടെ മുല കുടി നിറുത്തുന്നത് വരേ നീ കുഞ്ഞിന് പാലൂട്ടുക

തിരിച്ച് പോയ ആ സ്ത്രീ മൂന്നാമത് വരുന്നത് കുഞ്ഞിന്റെ കയ്യിൽ ഒരു റൊട്ടിക്കഷ്ണവുമായിട്ടാണ്അപ്പോൾ മാത്രമാണ് മുഹമ്മദ്നബി(സ) അവളിൽ ശിക്ഷ നടപ്പാക്കിയെതെന്നാണ് ചരിത്രം

ഒരു ഗർഭസ്ഥ ശിശുവിന്റെ അവകാശം പോലും നിഷേധിക്കരുതെന്ന ഈ കരുതലിനാണ് മാനവികതയെന്നും മാനുഷിക പരിഗണനയെന്നുംപറയുക

ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) അനുഭവിച്ച അസ്വസ്തകളിൽ ഏറ്റവും വലിയ അസ്വസ്ഥത ഒരു കുഞ്ഞിന്റെ കരച്ചിലായിരുന്നുവെന്നും കാണാം

ഫയദോർദസ്തയേവ്പറഞ്ഞത് : ഈ ലോകത്തേയും അതിന്റെ ശാശ്വതമായ ഐക്യത്തെയും ശക്തിപ്പെടുത്താനുള്ള നമ്മുടെ പരിശ്രമങ്ങളിൽ എവിടെയെങ്കിലും നിഷ്കളങ്കനായ ഒരു കുഞ്ഞിന്റെ ഒരു തുള്ളി കണ്ണുനീർ അടർന്നു വീഴാൻ സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ആ ഒരൊറ്റ മിഴിനീർ തുള്ളിയിൽ എല്ലാ പുരോഗതിയുടെയും വിപ്ലവങ്ങളുടെയും യുദ്ധങ്ങളുടെയും നീതി ശാസ്ത്രം ദുർബലമായി പോകും കാരണം കുഞ്ഞുങ്ങളുടെ കണ്ണുനീരിന് അത്രമേൽ ഭാരമുണ്ട് അത് ഒരേ ഒരു തുള്ളി മാത്രമായാൽപ്പോലും

ഫലസ്തീനിലെകുഞ്ഞുങ്ങൾ മാത്രമല്ല നമ്മുടെ രാജ്യത്ത് മണിപ്പൂരിന്റെ ദുരിതാശ്വാസ ക്യാമ്പിലുമുള്ളത് അനേകായിരം പിഞ്ചു പൈതലുകളാണ്

ഈ സാഹചര്യത്തിലെ ശിശുദിനാചരണം ലോക മനസ്സാക്ഷിയെ വിളിച്ചുണർത്തുന്നതാവട്ടെ -

Content Highlights:A children's day among children's corpses



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago