HOME
DETAILS

അജ്മി പുട്ടുകള്‍ സംഘ്പരിവാറിനു ദഹിക്കാത്തതു എന്തു കൊണ്ട് ?

  
backup
September 16 2021 | 08:09 AM

ajmi-food-product-campaign-latest-updation-2021-152

അടുത്തിടെ മതത്തിന്റെ ലേബലില്‍ ഒരു ഗ്രൂപ്പുകളായി മാറുന്ന,അല്ലെങ്കില്‍ മാറ്റുന്ന പ്രവണതയാണ് സമൂഹത്തില്‍ കാണുന്നത്. വസ്തുതകളെ പരിശോധിക്കാതെ വ്യാജപ്രചരണവുമായി ഒരു സംഘം അപ്രസക്തമായ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ഹലാല്‍ പ്രചാരണത്തിന് ശേഷം ഇപ്പോള്‍ ഫുഡ് പ്രൊഡക്ടിന്റെ മേലാണ് അടുത്ത കടന്നുകയറ്റം.

പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഫുഡ്‌സ് ബ്രാന്‍ഡുകള്‍ക്കെതിരെ പ്രചാരണം ശക്തമായത്. കേരളത്തിലെ പ്രമുഖ ഭക്ഷണ ഉല്‍പ്പാദന സംരഭങ്ങളായ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജ്മിക്കും കെ.കെ ഫുഡ് പ്രോഡക്ടിനുമെതിരെ വ്യാജ പ്രചാരണങ്ങളും ബഹിഷ്‌ക്കരണ ആഹ്വാനവും ശ്ക്തമാകുന്നു. തീവ്ര ക്രൈസ്തവ അനുയായികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരുമാണ് പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നത്.

പാലാ ബിഷപ്പിനെതിരായ പ്രതിഷേധത്തിന് ആളുകളെ എത്തിച്ചത് അജ്മി, കെ.കെ പുട്ടുപൊടി മുതലാളി, ആ ഭക്ഷ്യവസ്തു നിര്‍മാണ യൂണിറ്റ് (അജ്മി, കെകെ പുട്ടുപൊടി) ബഹിഷ്‌കരിക്കണം, ഒരേ ഫാക്ടറിയില്‍ നിന്നാണ് ഇവ വരുന്നത്, അജ്മി മുസ്‌ലിം ഏരിയകളിലേക്കും കെ.കെ മറ്റ് ഏരിയകളിലേക്കും വിതരണം ചെയ്യാനുള്ളതാണ്' എന്നൊക്കെയാണ് പ്രചരിക്കുന്ന സന്ദേശങ്ങള്‍. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികളില്‍ ഒരാളാണ് ഇതിന്റെ മുതലാളി' എന്നുള്ള തരത്തില്‍ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അജ്മി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി അജ്മി ഫുഡ് പ്രൊഡക്ട്‌സ് എം.ഡി കെ.എ. റാഷിദ് വ്യക്തമാക്കിയിട്ടുണ്ട്.

 ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴും സമൂഹത്തില്‍ ഇപ്പോഴും മതസ്പര്‍ധ വളര്‍ത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ ഓരോ കോണില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പന്തിഭോജനത്തിലൂടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച അതേ കേരളത്തിലാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഭക്ഷണത്തിന്റെ പേരില്‍ പോലും വര്‍ഗീയത വിളമ്പുന്നത്. അന്ന് ജാതി മേല്‍ക്കോയ്മയുടേതാണെങ്കില്‍ ഇന്ന് മതത്തിന്റേ പേരിലാണ്. ചിലര്‍ ലക്ഷ്യം വയ്ക്കുന്നത് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടാണോ എന്നും ചിന്തിച്ചുപോകും. ന്യൂനപക്ഷം എന്ന വാക്കിന്റെ മേലുള്ള കടന്നുകയറ്റവും ചെറുതല്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നിലുള്ള ഈ കാലത്തും അത്തരം ചിന്തകള്‍ ഉടലെടുക്കുന്നതാണ് മറ്റൊരു വിരോദാഭാസം. പിന്നെ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിലെന്ത് കാര്യം.

ബംഗളൂരുവിലെ മലയാളി സംരഭകന്‍ പി.സി മുസ്തഫയുടെ ഐഡി ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായാണ് ആദ്യം പ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സോഷ്യമീഡിയയിലും വാട്ട്‌സ്ആപ്പിലും സംഘ്പരിവാര്‍ വിദ്വേഷപ്രചാരണം വ്യാപകമാക്കി. ഒരൊറ്റ ഹിന്ദു പോലും ഐഡി ഫ്രഷ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നുള്ള കാംപയ്ന്‍ തന്നെ വന്നു.

ഐഡി ഇഡലിദോശ മാവുകള്‍ വില്‍ക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പര്‍മാര്‍ക്കറ്റുകളോടും, അവര്‍ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ജീവനക്കാര്‍ മാത്രമുള്ള കമ്പനിയാണ് ഇതെന്ന് യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്കറിയാം. ഹലാല്‍ സര്‍ട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ട്വീറ്റാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

സ്ഥാപനം ആരംഭിച്ച മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്തു പറഞ്ഞും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. ഈ സന്ദേശം പിന്നീട് ഫേസ്ബുക്കിലും വാട്‌സാപ്പിലും നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നറിയിച്ച് ഐഡി ഫ്രഷ് പ്രസ്താവന പുറത്തിറക്കി. ഐഡി ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്നത് തെറ്റിദ്ധാരണാജകനവും അടിസ്ഥാന രഹിതവുമായ വിവരമാണ്. കമ്പനിയുടെ ഉത്പന്നങ്ങളില്‍ ഐഡി വെജിറ്റേറിയന്‍ ചേരുവകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു.

അന്താരാഷ്ട്ര നിലവാരത്തിലാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇവ രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രചരണം നടത്തിയവരെ നിയമപരമായി നേരിടാനും കമ്പനി തയാറായി.

രണ്ട് ഫുഡ്ബ്രാന്റുകളും മുസ്‌ലിം ഉടമസ്ഥതയിലുള്ളതാണെന്നുള്ളത് തീവ്ര ക്രൈസ്തവ അനുയായികളേയും സംഘ്പരിവാറിനേയും ചെറുതായെങ്കിലും ആകുലരാക്കാതിരുന്നിട്ടുണ്ടാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago