തണ്ടേക്കാട് ജമാഅത്ത് സ്കൂളില്‍ ഉണര്‍വ് പദ്ധതി
പെരുമ്പാവൂര്‍: എല്ലാ വിഭാഗം വിദ്യാര്‍ഥികളും ഓരോ പാഠഭാഗം കഴിയുമ്പോഴും കൈവരിക്കേണ്ട നേട്ടം ഉറപ്പാക്കാന്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ഉണര്‍വ് പദ്ധതിക്ക് ആരംഭമായി. വിദ്യാര്‍ഥികളുടെ പഠനത്തില്‍ അവരുടെ രക്ഷകര്‍ത്താക്കളെ കൂടി പങ്കാളികളാക്കി കൊണ്ട് വ്യത്യസ്ത കഴിവുകളെ തിരിച്ചറിഞ്ഞ് പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ മുന്നോട്ട് കൊണ്ടുവരികയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളായി രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്കി.
എസ്.എസ്.എ റിസോഴ്സ് അധ്യാപിക ജിമ്മി വര്‍ഗീസ് പരിശീലനത്തിന് നേതൃത്വം നല്കി. നിശ്ചിത പഠന സമയത്തിന് പുറമെ പ്രത്യേക സമയം കണ്ടെത്തി വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പരിശീലനം നല്‍കുന്നുണ്ട്. മത്സര പരീക്ഷകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രഗത്ഭ വ്യക്തിത്വങ്ങളുമായി അഭിമുഖം, ശില്പശാലകള് എന്നിവയും ഉണര്‍വ് പദ്ധതിയുടെ ഭാഗമായി നടക്കും. പ്രധാന അധ്യാപകന് വി.പി അബൂബക്കര്‍, സ്ക്കൂള് മാനേജര്‍ സി.കെ അബു, പി.റ്റി.എ പ്രസിഡന്റ വി.എം അബു, എസ്.ആര്.ജി കണ്‍വീനര്‍ കെ.എ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി സജീന കെ.അലിയാര്, വി.എച്ച് സബിത, .എസ്.ശ്രീജറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."