ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയയിലും യൂനിസ് ഖാനിലും വീണ്ടും കൂട്ടക്കൊല; പതാക പകുതി താഴ്ത്തിക്കെട്ടി യു.എന്‍
ആക്രമണം രൂക്ഷമായി തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയയിലും യൂനിസ് ഖാനിലും വീണ്ടും കൂട്ടക്കൊല; പതാക പകുതി താഴ്ത്തിക്കെട്ടി യു.എന്‍
തെല്‍ അവിവ്: 38ാം ദിവസവും ഇസ്‌റാഈലി ആക്രമണം അതിരൂക്ഷമായി ഇടവേളകളില്ലാതെ തുടരുന്നു. ജബലിയയിലും യൂനിസ് കാനിലും സയണിസ്റ്റ് സേന വീണ്ടും കൂട്ടക്കൊലകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര്‍ മരിച്ചതായും പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. എത്രപേര്‍ക്ക് പരുക്കേറ്റെന്നോ മരിച്ചെന്നോ കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല. പല പ്രദേശങ്ങളും പൂര്‍ണമായ പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗ്രോസറി കടകളിലൊന്നും ഭക്ഷണമില്ല. ആശുപത്രികളില്‍ മരുന്നും ഇന്ധനവുമില്ല.
AL-JAZEERA: Flags were flown at half-mast at United Nations headquarters throughout Asia on Monday, and employees were called to observe a minute of silence for their colleagues who were killed in Israel's war on the #Gaza Strip.
— The Palestine Chronicle (@PalestineChron) November 13, 2023
FOLLOW OUR LIVE BLOG: https://t.co/blFlyky5z0 pic.twitter.com/u5uth8qeEu
തിങ്കളാഴ്ച ഏഷ്യയിലെമ്പാടുമുള്ള യുഎന്‍ ആസ്ഥാനത്ത് പതാകകള്‍ പകുതി താഴ്ത്തി. ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ ജീവനക്കാരെ ആഹ്വാനം ചെയ്തു.
AL-JAZEERA: Flags were flown at half-mast at United Nations headquarters throughout Asia on Monday, and employees were called to observe a minute of silence for their colleagues who were killed in Israel's war on the #Gaza Strip.
— The Palestine Chronicle (@PalestineChron) November 13, 2023
FOLLOW OUR LIVE BLOG: https://t.co/blFlyky5z0 pic.twitter.com/u5uth8qeEu
ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ശിഫയും അല്‍ കുദ്‌സും ഏതാണ്ട് പൂട്ടിയ അവസ്ഥയിലാണ്. ആശുപത്രികളില്‍ ഇപ്പോള്‍ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. ഓപറേഷന്‍ ഉള്‍പെടെ മറ്റു പ്രവര്‍ത്തനങ്ങളും നിലച്ച മട്ടാണ്. പിന്നാലെ മരണനിരക്ക് വര്‍ധിക്കുന്നതിന്റെ സാധ്യതക്കുള്ള ആശങ്ക ലോകാരോഗ്യ സംഘടന തലവന്‍ ഞായറാഴ്ച രേഖപ്പെടുത്തി.
അതിനിടെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നുണ്ട്. വൈദ്യുതി നിലച്ചതോടെ അല്‍ശിഫയിലെ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി എന്നതാണത്. മൃതദേഹങ്ങള്‍ ഖബറടക്കാന്‍ പോലും സയണിസ്റ്റ് സൈന്യം അനുവദിക്കാത്തതിനാല്‍ ആശുപത്രി വളപ്പില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഖുദ്‌സ് നെറ്റ് വര്‍ക്ക് തങ്ങളുടെ എക്‌സ് പ്ലാറ്റഫോമില്‍ പങ്കുവെക്കുന്നു. തെരുവുനായ്ക്കള്‍ കടന്നു വന്ന് മൃതദേഹങ്ങള്‍ ഭക്ഷിക്കുന്ന അവസ്ഥ പോലുമുണ്ടെന്നും ആരോഗ്യ മന്ത്രാലയ ഡയരക്ടര്‍ പറയുന്നു.
മൃതദേഹങ്ങള്‍ ഖബറടക്കാന്‍ മാത്രമല്ല ആശുപത്രിയില്‍ കുമിഞ്ഞുകൂടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളാനും സാധിക്കുന്നില്ല. ആശുപത്രി ഇസ്‌റാഈല്‍ സൈനികര്‍ വളഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ഇറങ്ങുന്നവരെ ഇസ്‌റാഈലി ഷൂട്ടര്‍മാര്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
GAZA HEALTH MINISTRY: The number of deaths due to the interruption of services in the Shifa Complex has risen to 20.
— The Palestine Chronicle (@PalestineChron) November 13, 2023
FOLLOW OUR LIVE BLOG: https://t.co/blFlyky5z0 pic.twitter.com/hIqm6KvymY
ഒക്‌ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഓരോ ദിവസവും ശരാശരി 320 പേരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരന്തര ബോംബാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അല്‍ശിഫ ആശുപത്രിയിലെ ആശുപത്രി ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രി മയി അല്‍ കൈല വാര്‍ത്ത ഏജന്‍സിയായ വഫയോട് പറഞ്ഞു. ആശുപത്രി കോംപ്ലക്‌സില്‍ മെഡിക്കല്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."