ഇനി മുന്‍കൂര്‍ അനുമതി വേണം; വാണിജ്യാവശ്യങ്ങള്‍ക്കുള്ള വോയ്സ് കോളുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ട്രായ്
വാണിജ്യാവശ്യങ്ങള്‍ക്കുള്ള വോയ്സ് കോളുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ട്രായ്
ഇനി വാണിജ്യാവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ നിരന്തരം ശല്യം ചെയ്യില്ല. നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സന്ദേശങ്ങളയക്കുന്നതിനും വോയ്സ് കോളുകള്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണം. പുതിയ നിര്‍ദേശപ്രകാരം എല്ലാ ടെലികോം കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെലികോം കമ്പനികള്‍ പുതിയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ (ഡിസിഎ) വൈകാതെ നടപ്പാക്കേണ്ടി വരും. ഇതോടെ നിലവില്‍ ടെലികോം വരിക്കാര്‍ക്ക് എസ്എംഎസ് വഴിയും വോയ്സ് കോള്‍ വഴിയും വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതിന് ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ട്രേഡിങ് കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പോലുള്ളവ ഇതുവരെ ഉപഭോക്താക്കളില്‍ നിന്ന് നേടിയ അനുമതികള്‍ അസാധുവാകും. കൂടാതെ വീണ്ടും വാണിജ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപഭോക്താക്കള്‍ നിന്ന് അനുമതിയും നേടേണ്ടിയും വരും.
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ തന്നെ അനുമതി തേടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ആവശ്യപ്പെടാതെയുള്ള വാണിജ്യ സന്ദേശങ്ങളാണ് അണ്‍സോളിസിറ്റഡ് കൊമേഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് (യുസിസി). ഇത്തരം സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ടെലികോം വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റലായി ഉപഭോക്താക്കളില്‍ നിന്ന് അനുമതി നേടാനായി ഒരു ഏകീകൃത പ്ലാറ്റ്ഫോമും നടപടിക്രമങ്ങളും ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."