HOME
DETAILS
MAL
'നിങ്ങളെ അളക്കാൻ കിരീടത്തിന്റെ ആവശ്യമില്ല'; റൊണാൾഡോയ്ക്ക് പിന്തുണയുമായി കോഹ് ലി
backup
December 13 2022 | 03:12 AM
മുംബൈ: ലോകകപ്പിൽനിന്ന് കണ്ണീരോടെ കളംവിട്ട പോർച്ചൂഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ് ലി. കഴിഞ്ഞ ദിവസം റൊണാൾഡോ സമൂഹ മാധ്യമത്തിൽ ഹൃദയഭേദക കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഹ് ലിയും കുറിപ്പുമായെത്തിയത്. കായിക മേഖലയിലും കായികപ്രേമികൾക്കും നിങ്ങൾ നൽകിയ സംഭാവനകളെ അളക്കാൻ ഒരു കിരീടത്തിന്റെയും ആവശ്യമില്ലെന്നും നിങ്ങളുടെ ആത്മസമർപ്പണവും കഠിന പ്രയത്‌നങ്ങളും എല്ലാവർക്കും പ്രചോദനമാണെന്നും കോഹ് ലി കുറിപ്പിലൂടെ പറഞ്ഞു. എനിക്ക് നിങ്ങളാണ് ..GOAT... (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് പറഞ്ഞാണ് കോഹ് ലി പോസ്റ്റ് അവസാനിപ്പിച്ചത്.
Virat Kohli comes out in Cristiano Ronaldo's support, posts 'No trophy or any title can take anything away'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."