HOME
DETAILS
MAL
ഫോര്‍ട്ടുകൊച്ചിയില്‍ കാറ്റിലും തിരയിലുംപെട്ട് രണ്ട് വള്ളങ്ങള്‍ രണ്ടായി പിളര്‍ന്നു; തൊഴിലാളികള്‍ക്ക് പരുക്ക്
backup
September 16 2021 | 11:09 AM
ഫോര്‍ട്ടുകൊച്ചി: ദ്രോണാചാര്യക്ക് പടിഞ്ഞാറ് ഭാഗത്ത് വൈപ്പിനില്‍ കാറ്റിലും തിരയിലുംപെട്ട് രണ്ട് വള്ളങ്ങള്‍ രണ്ടായി പിളര്‍ന്നു. മത്സ്യത്തൊഴിലാളിയായ ജോഷിയുടെ ഉടമസ്ഥതയിലുള്ള തമ്പുരാന്, വല്ലാര്‍പാടത്തമ്മ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പെട്ടത്. മത്സ്യത്തൊഴിലാളികള്‍ ചെറു പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം.
തമ്പുരാന് എന്ന വള്ളമാണ് ആദ്യം തിരയില്‍പ്പെട്ടത്. തമ്പുരാന് വെള്ളത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വല്ലാര്‍പാടത്തമ്മ എന്ന വളവും കാറ്റിലും തിരയിലും പെട്ടു നാശനഷ്ടമുണ്ടായത്. വല്ലാര്‍പാടത്തമ്മ എന്ന ബോട്ടില്‍ നാലുപേരും തമ്പുരാന് എന്ന ബോട്ടില്‍ മൂന്നുപേരും ആണ് ഉണ്ടായിരുന്നത്. 2019 വെള്ളപ്പൊക്ക സമയത്ത് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിന് പോയ വള്ളമാണ് തമ്പുരാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."