കാലിക്കറ്റ് സര്‍വകലാശാല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരണം ഉറപ്പാക്കും: ഡോ: കെ മുഹമ്മദ് ബഷീര്‍
തേഞ്ഞിപ്പലം: ബൗദ്ധിക വൈജ്ഞാനിക മേഖലകളില്‍ സര്‍വകലാശാലയുടെ സഹകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങള്‍ക്കായി സര്‍വകലാശാലാ സൈക്കോളജി പഠന വിഭാഗം സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബുദ്ധിവികാസ വൈകല്യമുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സര്‍വകലാശാലയില്‍ ആരംഭിച്ച കമ്മ്യൂനിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. സമൂഹത്തോടുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
മന്ത്രി ഡോ: കെ.ടി ജലീല്‍ ടെലിഫോണിലൂടെ ശില്‍പശാലക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച സര്‍വകലാശാലയെ അഭിനന്ദിച്ച മന്ത്രി മറ്റു സര്‍വകലാശാലകളുടെ സൈക്കോളജി പഠന വകുപ്പുകള്‍ക്കും സമാന പദ്ധതി ഏറ്റെടുക്കാവുന്നതാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."