HOME
DETAILS
MAL
ഒമാൻ ദേശീയ ദിനാഘോഷം; പൊതുഅവധി പ്രഖ്യാപിച്ചു
backup
November 13 2023 | 18:11 PM
മസ്കത്ത്: ഒമാന്‍റെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബർ 22, 23 തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉൾപ്പടെ നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. സുൽത്താന്റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘോഷങ്ങൾ ഒതുങ്ങും. നവംബർ 18-നാണ് രാജ്യത്ത് ദേശീയദിനം കൊണ്ടാടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."