HOME
DETAILS

ഫലസ്തീന്‍: നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും വഴി

  
backup
November 14 2023 | 01:11 AM

palestine-the-way-of-nehru-and-the-congress

.
ബി.എസ് ഷിജു


കോഴിക്കോട് സി.പി.എം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യറാലിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യമെമ്പാടും വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നിലപാടെന്തെന്നതായിരുന്നു ആ ചോദ്യം. കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സമീപകാലത്തായി കേന്ദ്ര ഏജന്‍സി ഭയത്താല്‍, ചരിത്രത്തെ തമസ്‌കരിക്കലും വളച്ചൊടിക്കലും ജീവിതചര്യയാക്കി മാറ്റിയ സംഘ്പരിവാര്‍ ശക്തികളുടെ അതേ ശബ്ദമാണ് കേരളത്തിലെ ചില സി.പി.എം നേതാക്കള്‍ക്കെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയതും ചരിത്രം തമസ്‌കരിച്ചും വസ്തുതളെ വളച്ചൊടിച്ചുമുള്ള ചോദ്യമാണ്.

ഫലസ്തീന്‍ വിഷയത്തിലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നിലപാട് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളതാണ്. വാചാടോപങ്ങള്‍ക്കും അപ്പുറമുള്ളതാണ് ആ നിലപാട്. ഇസ്‌റാഈല്‍ഫലസ്തീന്‍ സംഘര്‍ഷത്തിന് നീതിയുക്തവും സമാധാനപരവുമായ പരിഹാരത്തിനുവേണ്ടി എന്നും വാദിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. 1936ല്‍ കോണ്‍ഗ്രസിന്റെ ഫൈസ്പൂര്‍ സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു നിലപാട് വ്യക്തമാക്കുകയുണ്ടായി. ഫലസ്തീനിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ അറബ് പോരാട്ടത്തെ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തോടാണ് സമ്മേളനത്തില്‍ അദ്ദേഹം ഉപമിച്ചത്. യഹൂദരുടെ മതപരമായ ബാധ്യതയായി ഫലസ്തീനില്‍ ഒരു ജൂതകേന്ദ്രം സയണിസ്റ്റ് അടിച്ചേല്‍പ്പിക്കുന്നതിനെ മഹാത്മാഗാന്ധിയും ശക്തമായി അപലപിച്ചു. 'കഠാരയുടെയും ബോംബിന്റെയും സഹായത്തോടെ മതപരമായ ഒരു പ്രവൃത്തി നടത്താനാവില്ല. ജൂതന്മാര്‍ക്ക് ഫലസ്തീനില്‍ കുടിയേറാന്‍ അറബികളുടെ നല്ല മനസുകൊണ്ട് മാത്രമേ കഴിയൂ. അതുപോലെ, തങ്ങളോട് ഒരു തെറ്റും ചെയ്യാത്ത ജനതയെ നശിപ്പിക്കുന്നതില്‍ ബ്രിട്ടിഷുകാരുമായി കൂട്ടുകൂടുന്നവരാണവര്‍. അറബികളുടെമേല്‍ യഹൂദന്മാരെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്മഹാത്മാഗാന്ധി പറഞ്ഞു. ഇത്തരത്തില്‍ ഫലസ്തീന്‍ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് ആഴത്തിലുള്ളതും ചരിത്ര വേരുകളുള്ളതുമാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെയും സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശത്തെയും ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ട്. ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ വിഭാവനം ചെയ്യുന്ന ദ്വിരാഷ്ട്ര പരിഹാര നിര്‍ദേശത്തിനും തുടക്കം മുതല്‍ കോണ്‍ഗ്രസ് പിന്തുണയുണ്ട്. ഫലസ്തീന്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ എക്കാലവും പാര്‍ട്ടി ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ഇത്തരത്തില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സ്ഥിരതയാര്‍ന്ന നിലപാടാണ് അന്നും ഇന്നും കോണ്‍ഗ്രസിന്റേത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപിത നയത്തിന് പിന്നില്‍ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് നിര്‍ണായക പങ്കുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.

നെഹ്‌റുവും ഫലസ്തീനും
സാമ്രാജ്യത്വ വിരുദ്ധത, നീതി, സ്വയം നിര്‍ണയാവകാശം എന്നീ തത്വങ്ങളില്‍ നെഹ്‌റു വിശ്വസിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളില്‍ വേരൂന്നിയതായിരുന്നു. കോളനിവല്‍ക്കരിക്കപ്പെട്ട രാഷ്ട്രങ്ങളുടെ അവകാശങ്ങള്‍ക്ക് അദ്ദേഹവും കോണ്‍ഗ്രസ് പാര്‍ട്ടിയും നിരന്തരം ശബ്ദമുയര്‍ത്തി. ഓരോ രാജ്യത്തിനും സ്വന്തം ഭാവി നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന വ്യക്തവും സ്ഥിരിതയുള്ളതുമായ നിലപാടായിരുന്നു നെഹ്‌റുവിന്റേത്. സ്വാതന്ത്ര്യം ലഭിച്ച് ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാട് ഇന്ത്യ രൂപപ്പെടുത്തി. 1947ല്‍ ഇസ്‌റാഈല്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ വിഭജന പ്രമേയത്തിനെതിരേ ഇന്ത്യ വോട്ട് ചെയ്തു. ഇത് തുടര്‍ന്നുള്ള നിലപാടുകള്‍ക്ക് അടിത്തറയിട്ടു. 1948ല്‍ ഇസ്‌റാഈല്‍ സ്ഥാപിതമായതും ഫലസ്തീന്‍ ജനതയുടെ പലായനവും ചരിത്രപരമായ അനീതികളുടെ അനന്തരഫലമായാണ് നെഹ്‌റു വീക്ഷിച്ചത്. ഫലസ്തീന്‍ ജനത നേരിടുന്ന ദുരിതപൂര്‍ണ ജീവിതത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംഘര്‍ഷത്തിന് ന്യായവും നീതിയുക്തവുമായ പരിഹാരം തേടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്കിടയിലെ ഐക്യം ദൃഢമാക്കുന്നതിന് നെഹ്‌റു ഊന്നല്‍ നല്‍കി. അവയില്‍ പലതും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെ വിശാല ഐക്യദാര്‍ഢ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായിരുന്നു നെഹ്‌റുവിന്റെ ഫലസ്തീന്‍ പിന്തുണ. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പങ്കിന്റെ ശക്തമായ വക്താവായിരുന്നു അദ്ദേഹം ആഗോള പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ അന്താരാഷ്ട്ര ഫോറങ്ങള്‍ ഉപയോഗിക്കണമെന്ന ആശയമാണ് മുറുകെപിടിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ഇസ്‌റാഈല്‍ഫലസ്തീന്‍ സംഘര്‍ഷത്തിന് ന്യായവും നീതിയുക്തവുമായ പരിഹാരം തേടുന്ന പ്രമേയങ്ങളെ ഇന്ത്യ പിന്തുണച്ചതിന് പിന്നിലും ഈ ബോധ്യമാണ്.

കോണ്‍ഗ്രസ് പിന്തുടര്‍ന്നത് നെഹ്‌റുവിന്റെ പാത
നെഹ്‌റു മാത്രമല്ല, പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളൊക്കെ ഫലസ്തീന് വിഷയത്തില്‍ ഇതേ നിലപാട് പിന്തുടര്‍ന്നു. 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത പ്രതിനിധിയായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) അംഗീകരിച്ചു. 1988ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി ഇന്ത്യ അംഗീകരിച്ചു. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഐക്യരാഷ്ട്രസഭയില്‍ മാത്രമല്ല മറ്റ് വിവിധ അന്താരാഷ്ട്ര വേദികളിലും ഫലസ്തീന്‍ ആവശ്യത്തെ രാജ്യം സ്ഥിരമായി പിന്തുണച്ചു. ഐക്യരാഷ്ട്രസഭയിലെ ഫലസ്തീനുമായി ബന്ധപ്പെട്ട പ്രമേയങ്ങളിലെ വോട്ടിങ്ങിലും ഈ നിലപാട് പ്രതിഫലിച്ചു.

ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ, 2012 നവംബര്‍ 29ന് ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് അംഗേതര നിരീക്ഷക രാഷ്ട്ര പദവി നല്‍കുന്നത് സംബന്ധിച്ച പ്രമേയത്തെ ഇന്ത്യ സഹസ്‌പോണ്‍സര്‍ ചെയ്യുകയും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. അന്താരാഷ്ട്രതലത്തില്‍ ഫലസ്തീന്‍ ശക്തമായ നയതന്ത്ര പിന്തുണ നല്‍കുന്നതിനൊപ്പംതന്നെ മാറിവന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരുകള്‍ ഫലസ്തീന്‍ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിലും ശ്രദ്ധപതിച്ചു. വികസന പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം, ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ആരോഗ്യ സംരക്ഷണ സംരംഭങ്ങള്‍ക്കുള്ള പിന്തുണ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് യു.പി.എ സര്‍ക്കാരുകളുടെ കാലത്തുമായി മാത്രം 124 മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ധനസഹായമാണ് വിവിധ പദ്ധതികള്‍ക്കായി ഇന്ത്യ ഫലസ്തീന് നല്‍കിയിട്ടുള്ളത്. ഗസ്സ നഗരത്തിലെ അസ്ഹര്‍ സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറിയും ഗസ്സ മുനമ്പിലെ ദേര്‍ അല്‍ ബലാഹിലെ ഫലസ്തീന്‍ ടെക്‌നിക്കല്‍ കോളജില്‍ മഹാത്മാഗാന്ധി ലൈബ്രറിയും സ്റ്റുഡന്റ്‌സ് ആക്ടിവിറ്റി സെന്ററും സ്ഥാപിക്കുന്നത് അടക്കം ഉന്നത വിദ്യാഭ്യസ മേഖലയില്‍ രണ്ടു പദ്ധതികള്‍ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളുടെ സങ്കീര്‍ണതകളിലൂടെ ഇന്ത്യ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തില്‍ പൈതൃകം, നീതി, സമത്വം, കൂടുതല്‍ നീതിയുക്തമായ ലോകത്തെ പിന്തുടരല്‍ എന്നീ തത്വങ്ങളില്‍ വേരൂന്നിയ നെഹ്‌റു തുടങ്ങിവച്ച കോണ്‍ഗ്രസിന്റെ വിദേശനയം ഇന്നും രാജ്യത്തിന് മുന്നില്‍ ഒരു മാര്‍ഗദര്‍ശിയാണ്. കേവലം വോട്ടുരാഷ്ട്രീയം മുന്‍നിര്‍ത്തി, പുകമറകള്‍ സൃഷ്ടിക്കലല്ല ഫലസ്തീന്‍ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാടെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് തെളിമയാര്‍ന്ന ആ നിലപാടിന്. വംശനാശഭീഷണി നേരിട്ട്, സ്വയം ചുരുങ്ങി ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിയ പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായി നിന്നുകൊണ്ടാണ് പിണറായി വിജയന്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും. അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മാത്രമേ കേരള മുഖ്യമന്ത്രിക്ക് പ്രതികരണമുള്ളൂ. സ്വന്തം മൂക്കിന് താഴെ നടക്കുന്ന ഭരണകൂട ഒത്താശയോടെയുള്ള മനുഷ്യവാകാശ ലംഘനങ്ങളും കര്‍ഷക ആത്മഹത്യയുമൊന്നും അദ്ദേഹം കാണുന്നില്ല. അന്ധമായ കോണ്‍ഗ്രസ് വിരുദ്ധതയാണ് ഇപ്പോഴും സി.പി.എമ്മിലെ എല്ലാരെയുമില്ലെങ്കിലും ചിലരെയൊക്കെ എങ്കിലും നയിക്കുന്നതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പ്രസംഗം.

(എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയര്‍മാനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  4 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  4 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago