മനസാക്ഷിയെ നടുക്കിയ ക്രൂരതയ്ക്ക് വിധി ഇന്ന്; ആലുവ കേസില്‍ എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിക്കും
മനസാക്ഷിയെ നടുക്കിയ ക്രൂരതയ്ക്ക് വിധി ഇന്ന്; ആലുവ കേസില്‍ എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിക്കും
തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ ആലുവ കൊലപാതക കേസില്‍ ദേശീയ ശിശുദിനമായ ഇന്ന് വിധി പ്രഖ്യാപിക്കും. എറണാകുളം പോക്‌സോ കോടതിയാണ് പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കുക. നിലവില്‍ 13ഓളം വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് കേസില്‍ വിധി പറയുക. ശിശുദിനത്തിന് പുറമെ പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസമെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി അസ്ഫാക് ആലമിനെ അന്ന് തന്നെ പിടികൂടിയിരുന്നു. കുട്ടിയുടെ വീടിന് അടുത്ത് തന്നെ താമസിച്ചിരുന്ന ആളാണ് പ്രതി. കുട്ടിയെ ജ്യൂസ് വാങ്ങിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് ക്രൂരമായി ബലാത്സംഘം ചെയ്യുകയായിരുന്നു.
തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം.
ബലാത്സംഘക്കേസില്‍ മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ, കൊലപാതകം, ബലാത്സംഘം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി 16 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."