HOME
DETAILS
MAL
എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താനായെന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായതിന് ശേഷം കുഞ്ഞാലിക്കുട്ടി
backup
September 16 2021 | 15:09 PM
കൊച്ചി:ചന്ദ്രികയുമായി ബന്ധപ്പെട്ട നിക്ഷേപം സംബന്ധിച്ച കേസില്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞതായി
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായി പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യമായ രേഖകള്‍ ഇ.ഡിയ്ക്ക് കൈമാറി .ഇനിയും വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്.സാക്ഷിയെന്ന നിലയിലാണ് തന്നെ വിളിപ്പിച്ചത്. തന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."