HOME
DETAILS
MAL
ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപാ പരിശോധനാ ഫലം നെഗറ്റീവ്
backup
September 16 2021 | 16:09 PM
കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവ പരിശോധനയുടെ ആദ്യ ഫലം നെഗറ്റീവ് . സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചിരുന്നു.ഇതില്‍ കോഴിക്കോട്ടെ ലാബിലെ ട്രൂനാറഫ്‌റ് പരിശോധനയിലാണ് നിപയില്ലെന്ന് വ്യക്തമായത്്.ആര്‍.ടി.പി.സി.ആര്‍ ഫലം കൂടി ലഭിക്കാനുണ്ട്. നിപ സംബന്ധിച്ച ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു. കൊവിഡ് വാക്‌സിനേഷനും നിര്‍ത്തി വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."