ഫലസ്തീന് റാലിക്ക് അനുമതി നിഷേധിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയക്കളി; നിശ്ചയിച്ച സ്ഥലത്ത് തന്നെ റാലി നടത്തും: രമേശ് ചെന്നിത്തല
ഫലസ്തീന് റാലിക്ക് അനുമതി നിഷേധിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയക്കളി; നിശ്ചയിച്ച സ്ഥലത്ത് തന്നെ റാലി നടത്തും: രമേശ് ചെന്നിത്തല
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ് സി.പി.എമ്മിനുള്ളതെന്നും ചെന്നിത്തല പ്രതികരിച്ചു. നിശ്ചയിച്ച ദിവസം തന്നെ കോണ്‍ഗ്രസ് റാലി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഡിസിസി നടത്തുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ മാധ്യമങ്ങളോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
'ഫലസ്തീന് ജനതയ്ക്ക് തുടക്കം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ ആശയക്കുഴപ്പുമുള്ളത് സി.പി.എമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ കെ.പി.സി.സി ഉചിതമായ തീരുമാനമെടുക്കും,' ചെന്നിത്തല പറഞ്ഞു.
നവകേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വേദി നിഷേധിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഫലസ്തീന് റാലിക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് രംഗത്തെത്തി. കോഴിക്കോട് ബീച്ചില്‍ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണെന്നും, നവ കേരള സദസിന്റെ സ്റ്റേജ് ഒരുക്കാന്‍ ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്നാണ് ആവശ്യപ്പെട്ടതെന്നും കളക്ടര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."