ഫലസ്തീനില്‍ നിരപരാധികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടക്കുന്നു; ഇസ്രാഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ്
ഫലസ്തീനില്‍ നിരപരാധികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടക്കുന്നു; ഇസ്രാഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയ: ഫലസ്തീനിലെ ഇസ്രാഈല്‍ കൂട്ടക്കുരുതിയില്‍ രൂക്ഷ വിമര്‍ശനവുമായി ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡി സില്‍വ. തന്റെ ജീവിതത്തില്‍ നിരപരാധികള്‍ക്ക് നേരെ ഇത്രയും മനുഷ്യത്വ രഹിതമായ അതിക്രമം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ആശുപത്രികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'78 വയസിനിടെ ഞാന്‍ ഒരുപാട് ക്രൂരതയും, അക്രമവും കണ്ടിട്ടുണ്ട്. പക്ഷെ നിരപരാധികള്‍ക്ക് നേരെ ഇത്രയും മനുഷ്യത്വരഹിതമായ അക്രമം കണ്ടിട്ടില്ല. ഹമാസ് നടത്തിയ അക്രമത്തിന് മറുപടിയായി നിരപരാധികളായ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും എതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമം ക്രൂരമാണ്,' സില്‍വ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഗസയില്‍ നിന്ന് മടങ്ങിയെത്തിയ ബ്രസീലിയന്‍ പൗരന്‍മാരെ അദ്ദേഹം നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. സ്‌കൂളുകളും, ആശുപത്രികളും തകര്‍ക്കുന്ന ഇസ്രാഈല്‍ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിനായി ബന്ധപ്പെട്ട മേഖലകളില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൂടി കൊല്ലപ്പെട്ടുതായാണ് കണക്ക്. ഗസ്സയിലെ സ്ഥിതി അനുദിനം പരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ധനം അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമാണെന്ന് ഫലസ്തീനിലുള്ളതെന്ന് യു.എന്‍ എജന്‍സി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."