കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 5000 പക്ഷികളെ കൊന്നൊടുക്കും
കോട്ടയം: ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ ഇന്ന് കൊന്നൊടുക്കും.
രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത്. കൊന്ന പക്ഷിക്കളെ സംസ്‌കരിക്കാനും അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സാംപിളുകള്‍ ശേഖരിക്കുകയും ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
തലയാഴത്തിന് പുറമെ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."