11 കെവി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളികള്‍ക്കു പരുക്ക്
ചങ്ങനാശ്ശേരി: വീടിന്റെ മേല്‍ക്കൂരയുടെ ജോലികള്‍ നടക്കുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളികള്‍ക്കു പരുക്ക്.കോട്ടയം നാട്ടകം മറ്റത്തില്‍ കാരോട്ട് ഷാജി(55),കോട്ടയം ചെങ്ങളം രവി(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു വാഴപ്പള്ളി ക്ഷേത്രത്തിനു സമീപമുള്ള കുന്നപ്പുഴയില്‍ പ്രസന്നകുമാറിന്റെ വീടിന്റെ മുകളില്‍ റൂഫിംഗ് ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. പണിയുടെ ഭാഗമായി ഇരുമ്പു പൈപ്പു എടുക്കുമ്പോള്‍ സമീപത്തുകൂടി പോകുന്ന 11 കെവി വൈദ്യുതലൈനില്‍ പൈപ്പു മുട്ടി ഷോക്കടിക്കുകയായിരുന്നുവെന്നു അഗ്നിശമനസേനപറഞ്ഞു.ഷോക്കേറ്റതിനെത്തുടര്‍ന്നു ഉച്ചത്തില്‍ കരഞ്ഞ ഇവരുടെ ശബ്ദംകേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി ഇവരെ രക്ഷിച്ചെങ്കിലും ഇരുവരുടേയും ശരീരത്തില്‍ വ്യാപകമായി പൊള്ളലേറ്റിരുന്നു.
ഇതില്‍ ഷാജിയുടെ നില ഗുരുതരമാണ്. ഇയാളുടെ കൈപൊള്ളികരിഞ്ഞ നിലയില്‍ കാണപ്പെട്ടു.കൂടാതെ കഴുത്തിനു ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്.മാംസം വെന്തു അടര്‍ന്ന നിലയിലായിരുന്നു.ചങ്ങനാശ്ശേരി അഗ്നിശമനസേനാ സ്റ്റേഷന്‍ ഓഫീസര്‍ അനിയന്‍കുഞ്ഞ്,അസി.സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി ജോസഫ്,ഫയര്‍മാന്‍മാരായ നെല്‍സണ്‍,സനല്‍,സതീഷ് കുമാര്‍,അനീഷ്,പ്രശാന്ത്,വിജയകുമാര്‍,എഫ് ടി ഷിബു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."