HOME
DETAILS

ലൗ ജിഹാദിനെ തള്ളിക്കളഞ്ഞ സി.പി.എം തന്നെ മുന്നറിയിപ്പുമായി രംഗത്ത്; മൂക്കത്ത് വിരല്‍വെച്ച് അണികള്‍

  
backup
September 17 2021 | 11:09 AM

cpm-rejects-love-jihad-rows-with-fingers-on-nose


കോഴിക്കോട്: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടന്നതോടെ ലൗ ജിഹാദ് വിഷയം വീണ്ടും പൊടിതട്ടി എടുക്കുന്നു. ഇത് സംഘ്പരിവാര്‍ സൃഷ്ടിയാണെന്ന് വാദിച്ച പാര്‍ട്ടി തന്നെയാണ് പേരെടുത്ത് പറയാതെ ലൗ ജിഹാദിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. പാര്‍ട്ടി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്.
പ്രൊഫഷണല്‍ ക്യാംപസുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടന്നുവരുന്നതായി ലഘുലേഖയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജനമുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ഉണര്‍ത്തുന്നത്.

തീവ്രവാദ നിലപാടുകളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഗൗരവമേറിയ വിഷയം വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന് പേരുപറയാതെ തുറന്നു സമ്മതിക്കുകയാണ് സി.പി.എം. ഈ വിഷയം വലിയ ചര്‍ച്ചയാകുന്ന സമയത്താണ് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന തുറന്നു പറച്ചില്‍ സി.പി.എമ്മും നടത്തിയിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതുള്ളത്.
ജമാഅത്തെ ഇസ്ലാമിയെയും അവരുടെ മുഖപത്രത്തെയും സി.പി.എം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യങ്ങളില്‍ നടത്തുന്നുണ്ട്. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തിലും രൂപപ്പെട്ടു വരുന്നത് ഗൗരവമുള്ള കാര്യമാണ്.
ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഊന്നല്‍ നല്‍കുന്നത്.
അധികാരത്തിനു വേണ്ടി ഏതു വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടര്‍ന്നു. ഇതിനെ ജനമധ്യത്തില്‍ തുറന്നു കാട്ടണമെന്നാണ് സി.പി.എം നല്‍കുന്ന നിര്‍ദ്ദേശം.

മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സമീപ കാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമാകുക എന്ന തിരിച്ചറിവുണ്ടാകണമെന്ന മുന്നറിയിപ്പും നല്‍കുന്നു.

ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയുടെ പിന്നില്‍ അണിനിരത്താന്‍ ശ്രമം നടക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിര്‍ദേശവും പാര്‍ട്ടി നല്‍കുന്നു. ക്ഷേത്രവിശ്വാസികളെ വര്‍ഗീയ വാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കാന്‍ ആരാധനാലയങ്ങള്‍ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വര്‍ഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിലൂടെ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ മുഖ്യധാരയിലേക്ക് എടുത്തുയര്‍ത്തിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷാല്‍ വി.എസ് അച്യുതാനന്ദനായിരുന്നു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കേയാണ് വി.എസ് വിഷയത്തില്‍ നിലപാട് പറഞ്ഞത്. ഇതിന് ശേഷമാണ് ഹൈന്ദവ സംഘടനകള്‍ ദേശീയതലത്തില്‍ ഇതൊരു പ്രചരണ വിഷയമാക്കി ഏറ്റുപിടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago