അല്‍ഷിഫ ആശുപത്രിയിലെ മരുന്ന് സംഭരണ ശാലയും തകര്‍ത്തു; നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍
അല്‍ഷിഫ ആശുപത്രിയിലെ മരുന്ന് സംഭരണ ശാലയും തകര്‍ത്തു; നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍
തെല്‍ അവീവ്: ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫയിലെ മരുന്ന് സംഭരണ ശാലയും സയണിസ്റ്റ് ഭീകരര്‍ തകര്‍ത്തു. മെഡിക്കല്‍ ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ആശുപത്രയിയില്‍ കടന്നു കയറിയ സൈന്യം അവിടെ അഭയം പ്രാപിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിപ്പിച്ച് കണ്ണ് കെട്ടിയ നിലയില്‍ അവിടെ നിന്ന് സൈന്യം അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായും ഖുദ്‌സ് നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട്. നിരവധിയാളുകളെ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടുത്തെ ഡോക്ടര്‍മാരോട് ആശുപത്രി വിടാനും സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ സയണിസ്റ്റ് ഭീകരരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തങ്ങള്‍ അവിടം നവിടുകയെന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളുമടങ്ങുന്ന നൂറു കണക്കിനാളുകളുടെ മരണമാണ് അര്‍ത്ഥമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
BREAKING | Al Jazeera: Doctors inside the Al Shifa Medical Complex have told the invading Israeli army they may enter the buildings of the complex to search them, but that the doctors themselves cannot leave -- as the army is demanding -- because that means a death sentence to… pic.twitter.com/08065YzfMA
— Quds News Network (@QudsNen) November 15, 2023
നേരത്തെ, ആശുപത്രിയിലേക്കുള്ള വെള്ളവും വെളിച്ചവും ഇസ്‌റാഈല്‍ വിച്ഛേദിച്ചിരുന്നു. ഇന്ധനം തീര്‍ന്ന് ഇരുട്ടിലായതോടെ ഇന്‍ക്യുബേറ്ററിലുണ്ടായിരുന്ന ഏഴ് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 36 പേര്‍ മരണത്തിന് കീഴടങ്ങി. ബോംബിങ്ങിലും വെടിവയ്പ്പിലും മരിച്ചവര്‍ അടക്കമുള്ള നൂറിലധികം പേരെ ആശുപത്രി വളപ്പില്‍ കഴിഞ്ഞ ദിവസം കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയിരുന്നു.
ടാങ്കുകള്‍ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഹമാസ് പോരാളികളോട് കീഴടങ്ങാനാണ് ആവശ്യപ്പെട്ടാണ് സൈന്യത്തിന്റെ കടന്നുകയറ്റം. ആശുപത്രിക്കുള്ളില്‍ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്‌റാഈലിന്റെ വാദം. ആശുപത്രിയെ ഹമാസ് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഹമാസ് അധികൃതര്‍ നിഷേധിക്കുകയാണ്. ഇതിന് തെളിവു നല്‍കാനും ഹമാസ് ഇസ്‌റാഈലിനെ വെല്ലുവിളിച്ചു.
ആശുപത്രി സമുച്ചയത്തിന് അകത്തു നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അല്‍ ഷിഫയിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് ആദ്യം സേന കടന്നു കയറിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ ടാങ്കുകളുമെത്തി.
ഇസ്‌റാഈല്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ഭരണകൂടം ആരോപിച്ചു. അല്‍ ഷിഫ ആശുപത്രിയില്‍ ഡോക്ടര്‍മാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌രി പറഞ്ഞു. ഭയക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ 650 പേര്‍ ചികിത്സയിലുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. 50007000 അഭയാര്‍ത്ഥികളും ആശുപത്രി സമുച്ചയത്തിന് അകത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."