HOME
DETAILS
MAL
യു.പിയില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കളെ കൊന്നു; മൃതദേഹങ്ങള്‍ രണ്ടു സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു
backup
September 17 2021 | 20:09 PM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് ഒളിച്ചോടി ഡല്‍ഹിയിലെത്തിയ കമിതാക്കളെ അവിടെ നിന്ന് തട്ടിക്കൊണ്ടുപോയി മധ്യപ്രദേശിലെത്തിച്ച് കൊലപ്പെടുത്തി. മൃതദേഹം വിവിധ സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. യുവാവിന്റെ മൃതദേഹം രാജസ്ഥാനിലും പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലുമാണ് ഉപേക്ഷിച്ചതെന്ന് ഉത്തര്‍പ്രദേശ് പൊലിസ് പറഞ്ഞു. ഫിറോസാപൂര്‍ സ്വദേശികളും അയല്‍വാസികളുമായ കമിതാക്കള്‍ ജൂലൈ 31 നാണ് ഒളിച്ചോടിയത്. ഇതില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രണയം കുടുംബം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ നാടുവിട്ടത്. കമിതാക്കള്‍ ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തിയ കുടുംബം അവരെ അവിടെനിന്ന് ജീപ്പില്‍ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശില്‍ എത്തിച്ച് ഇവരെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തി. മൃതദേഹത്തില്‍ കത്തികൊണ്ട് സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേല്‍പ്പിച്ചു. ഝാന്‍സിയിലാണ് യുവാവിന്റെ മൃതദേഹം ഉപേക്ഷിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം രാജസ്ഥാനിലെ ധോല്‍പൂരിലും ഉപേക്ഷിച്ചു. ഓഗസ്റ്റിലായിരുന്നു കൊലപാതകം. രാജസ്ഥാന് പൊലിസിന് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."