HOME
DETAILS
MAL
അകാലിദള്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തു
backup
September 17 2021 | 20:09 PM
നടപടി കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിച്ചതിന്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍, അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിംറത് കൗര്‍ എന്നിവരടക്കം പന്ത്രണ്ടോളം പേരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും 144 ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ശിരോമണി അകാലിദള്‍ സംഘടിപ്പിച്ച ബ്ലാക്ക് ഫ്രൈഡേ മാര്‍ച്ചിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്താതിരിക്കാന്‍ പൊലിസ് ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചിരുന്നു. പൊലിസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹര്‍സിംറത് കൗര്‍ രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനാണ് ഇവിടെ എത്തിയത്. എന്നാല്‍ പൊലിസ് ബലം പ്രയോഗിച്ച് തടഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള അതിര്‍ത്തികളെല്ലാം അടച്ചു. പ്രവര്‍ത്തകരെ തല്ലിയോടിച്ചെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."