വിദ്യാര്‍ഥികളുടെ ജൈവ പച്ചക്കറികൃഷി ഉദ്ഘാടനം ചെയ്തു
വൈക്കം: മടിയത്ര വൈക്കം വെസ്റ്റ് സര്‍ക്കാര്‍ സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തിന്റെ നടീല്‍ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. വൈക്കം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്ലാസ്റ്റിക്ക് മുള്ചിങ് എന്ന നൂതന രീതിയാണ് കൃഷിക്ക് അവലംബിച്ചിരിക്കുന്നത്. ജില്ലയിലെ മികച്ച സ്കൂള്‍ പച്ചക്കറിത്തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ അവാര്‍ഡ് നേടിയ സ്കൂള്‍ ഇത്തവണ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്.
കൃഷി ഓഫിസര്‍മാരായ പി.എസ് സലിമോന്‍, മെയ്സണ്‍ മുരളി എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം സ്കൂള്‍ കോമ്പൗണ്ടിലെ 50സെന്റ് സ്ഥലത്ത് വിവിധയിനങ്ങളിലായി 1500 തൈകള്‍ നടാനുള്ള ബെഡുകള്‍ തികച്ചും ശാസ്ത്രീയമായ രീതിയല്‍ തയ്യാറാക്കി കഴിഞ്ഞു. സ്കൂള്‍ കാര്‍ഷിക ക്ലബ്ബിലെ 50 കുട്ടികളുടെ കഠിനപരിശ്രമമാണ് ഇതിനു പിന്നില്‍. കൂടാതെ ഒന്നരേക്കറോളം സ്ഥലത്ത് കരനെല്ലും 150തോളം വാഴകളുടെ വാഴത്തോട്ടവും ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു.
ഉദ്ഘാടനസമ്മേളനത്തില്‍ വൈക്കം നഗരസഭാധ്യക്ഷന്‍ എന്‍ അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ശ്രീകുമാരന്‍ നായര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ബിജു, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീന നായര്‍, കൃഷി ഓഫിസര്‍ പി.എസ് സലിമോന്‍, പ്രിന്‍സിപ്പല്‍ മഞ്ജു, ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി, പി.ടി.എ പ്രസിഡന്റ് സുകുമാരന്‍ നായര്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."