HOME
DETAILS

കോളജ് തുറക്കല്‍ 4ന്; ഉത്തരവിറങ്ങി

  
backup
September 18 2021 | 03:09 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-4%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0
 
 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തമാസം നാലുമുതല്‍ തുറക്കും. ബിരുദാനന്തര, ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ച് നടത്താം. ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ വ്യക്തമാക്കി. കോളജുകള്‍ തുറക്കാന്‍ നേരത്തെ തീരുമാനമായിരുന്നുവെങ്കിലും ഇന്നലെയാണ് മാനദണ്ഡം ഉള്‍പ്പെടെ വിശദീകരിച്ച് ഉത്തരവിറങ്ങിയത്.
ക്ലാസുകള്‍ ഒറ്റ സെഷനായി 8.30 മുതല്‍ 1.30 വരെ നടത്തുന്നതാണ് അഭികാമ്യം. അതല്ലെങ്കില്‍ ഒമ്പത് മുതല്‍ മൂന്നു വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലു വരെ എന്നീ സമയങ്ങളിലൊന്ന് കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് ലഭിക്കത്തക്ക വിധം ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യണം. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരണം. 
എന്‍ജിനീയറിങ് കോളജില്‍ നിലവിലുള്ള രീതിയില്‍ ആറുമണിക്കൂര്‍ ദിവസേന ക്ലാസ് നടത്താം. ഏതു വിധത്തിലാണ് ക്ലാസ്സുകള്‍ നടത്തുന്നതെന്ന് ബന്ധപ്പെട്ടവരെ അറിയിക്കണം.
സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കണം. ക്ലാസ്മുറികളും ലൈബ്രറി, ലാബ് തുടങ്ങിവയും അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം തേടണം. വിദ്യാര്‍ഥികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം. സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉറപ്പാക്കണം. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട അധ്യാപക, അനധ്യാപക ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കണം. 
വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ തുറക്കണം. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിന്‍ സ്ഥാപനതലത്തില്‍ നല്‍കുന്നതിന് ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം. ഇപ്രകാരം സജ്ജീകരണങ്ങള്‍ ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറുമായോ തൊട്ടടുത്ത വാക്ലിന്‍ കേന്ദ്രവുമായോ ബന്ധപ്പെടാമെന്നും ഉത്തരവില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago