HOME
DETAILS
MAL
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ആരും ഏറ്റെടുക്കാനില്ലാതെ മൃതദേഹങ്ങള്‍ പെരുകുന്നു; രണ്ട് മാസം മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കമുള്ളവ വരെ ഫ്രീസറില്‍
backup
December 14 2022 | 09:12 AM
ആലപ്പുഴ;വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ വര്‍ധിക്കുന്നു.ഒരുവര്‍ഷം മുതല്‍ രണ്ട് മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഫ്രീസറില്‍ സൂഷിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മൃതദേഹങ്ങള്‍ സാംസ്ക്കരിക്കാനുള്ള നടപടി ഉണ്ടായില്ല.സാധാരണഗതിയില്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ഒരു മാസത്തിന് ശേഷം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ വലിയ ചുടുകാട്ടില്‍ മറവ് ചെയ്യുകയാണ് പതിവ്. എന്നാല്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു വര്‍ഷമായി ഫ്രീസറിലുള്ള മൃതദേഹംപ്പോലും മറവ് ചെയ്യാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."