എസ്.വൈ.എസ് ഉസ്വ സമൂഹ വിവാഹം വെല്വിഷേഴ്സ് മീറ്റ് മീറ്റ് നടത്തി; ഉസ്വയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: സമൂഹത്തിലെ ഏറ്റവും അര്‍ഹരായ നിര്‍ധന യുവതീ യുവാക്കളെ കണ്ടെത്തി അവര്‍ക്ക് അഭിമാനക്ഷതമില്ലാതെ വിവാഹ സഹായം നല്കുന്ന എസ്.വൈ.എസ് ഉസ്വ (ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയിഡ് )യുടെ പ്രവര്‍ത്തനം മഹനീയ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാചക(സ)യില്‍ ഉത്തമ മാതൃക (ഉസ്വത്തുന്‍ ഹസന) യുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഉമറലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാതൃകാ പദ്ധതിയാണിതെന്നും ഈസ്റ്റ് ജില്ലാ എസ്വൈ.എസ് നടത്തുന്ന ഉസ്വ സമൂഹ വിവാഹത്തോടനുബന്ധിച്ച് മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വെല്വിഷേഴ്സ് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി അവതരണം നടത്തി. സംസ്ഥാന വൈ.പ്രസിഡന്റ് കെ.എ റഹ്മാന് ഫൈസി കാവനൂര്‍ പ്രാര്‍ത്ഥന നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഉസ് വ കണ്‍വീനര്‍ ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, ഹംസ റ്ഹമാനി കൊണ്ടിപറമ്പ്, കുഞ്ഞിമോന് കാകിയ, ഒ.പി കുഞ്ഞാപ്പു ഹാജി, ഇസ്മാഈല്‍ ഹാജി അറഫാത്ത്, കടമ്പോട്ട് ഇസ്മാഈല്‍, സൈദ് അന്‍വര്‍ താജ്, മൊയ്തു ഹാജി കൊളത്തൂര്‍, കാടാമ്പുഴ മൂസ ഹാജി, സി.ടി. മുഹമ്മദ് കൊണ്ടോട്ടി, എം.കെ അബ്ദുറഹീം മൗലവി കോഡൂര്‍, ഹസന് ഫൈസി കാച്ചിനിക്കാട്, ബുറാക് മാനു ഹാജി, ശറഫുദ്ദീന്‍ ഹാജി, എം.എം കുട്ടി മൗലവി, ഓമാനൂര്‍ അബ്ദുറഹ്മാന് മൗലവി, എം.പി മുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."