സ്‌കൂളിലെ ലഹരിവിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍
ഇടുക്കി:സ്‌കൂളിലെ ലഹരി വിരുദ്ധ പരിപാടിക്കിടെ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍.വാഗമണ്‍ കോട്ടമല ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപകന്‍ വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ പതിനാലിന് സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിലാണ് ഇയാള്‍ മദ്യപിച്ചെത്തിയത്.പരിപാടിക്കിടെ ഇയാള്‍ പിടിഎ പ്രസിഡന്റുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വൈദ്യ പരിശോധന നടത്തുകയും പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.
തികഞ്ഞ അച്ചടക്ക ലംഘനമാണ് അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായതെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പൊലീസിന്റെ എഫ്.ഐ.ആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."