അനധികൃത സ്വത്ത് സമ്പാദനം; ഐ.എ.എസ് ഓഫിസര്‍ ടി ഒ സൂരജിന്റെ 1.60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: മുന്‍ ഐ.എ.എസ് ഓഫിസര്‍ ടി.ഒ സൂരജിന്റെ അനധികൃത സ്വത്ത് ഇഡി കണ്ടുകെട്ടി. 1.62 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയും ബാങ്ക് അക്കൗണ്ടിലെ പണവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.
മുന്‍ കേരള പൊതുമരാമത്ത് സെക്രട്ടറിയായ സൂരജിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്.
ഇതിനു പിന്നാലെ സൂരജിന്റെ എട്ടു കോടിയിലേറെ വരുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ള സ്വത്തുവകകളും ബാങ്ക് അക്കൗണ്ടിലെ പണവും നാലു വാഹനങ്ങളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്.
അനധികൃതമായി കാണിക്കലാക്കിയ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കള്‍, ബെനാമികള്‍ അടക്കമുള്ളവരുടെ പേരില്‍ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കള്‍ സ്വന്തമാക്കി എന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."