HOME
DETAILS
MAL
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ഒക്ടോബര്‍ മൂന്നിന്; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
backup
September 18 2021 | 04:09 AM
ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ. ഇ. അഡ്വാന്‍സ്ഡിന് രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഖരഗ്പുര്‍ ഐ.ഐ.ടി. ആണ് സംഘാടക സ്ഥാപനം. ജെ.ഇ.ഇ.മെയിന്‍ ഒന്നാം പേപ്പറില്‍ (ബി.ഇ, ബി.ടെക്.) വിവിധ കാറ്റഗറികളില്‍ മുന്നിലെത്തിയ കട്ട് ഓഫ് സ്‌കോര്‍ നേടിയ 2,50,000 പേര്‍ക്കാണ് അവസരം. വെബ്‌സൈറ്റ് : https:jeeadv.ac.in
ഈ മാസം 20 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. വനിതകള്‍, പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 1,400 രൂപയും മറ്റുള്ളവര്‍ക്ക് 2,800 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായി സെപ്റ്റംബര്‍ 21 വൈകീട്ട് അഞ്ചുവരെ അടയ്ക്കാം.
അപേക്ഷകര്‍ 1.10.1996 നോ അതിനു ശേഷമോ ജയിച്ചവര്‍ ആയിരിക്കണം. പട്ടിക, ഭിന്നശേഷിക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളിലായി രണ്ടു തവണയേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനാകൂ.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 2020 ലോ 2021 ലോ ക്ലാസ് 12, തുല്യ പരീക്ഷ ജയിച്ചിരിക്കണം. പരീക്ഷാ വര്‍ഷത്തിന്റെ കാര്യത്തില്‍ ചില ഒറ്റത്തവണ ഇളവ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ മൂന്നിന് കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് പരീക്ഷ. രണ്ടു പേപ്പര്‍. ഒന്നാം പേപ്പര്‍ രാവിലെ ഒമ്പതുമുതല്‍ 12 വരെയും രണ്ടാംപേപ്പര്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമായിരിക്കും. ഓരോ പേപ്പറിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ 25 രാവിലെ 10 മുതല്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫലപ്രഖ്യാപനം ഒക്ടോബര്‍ 15ന് ഉണ്ടാകും.
ഐ.ഐ.ടികള്‍
ബോംബെ, ഡല്‍ഹി, മദ്രാസ്, കാന്‍പുര്‍, ഖരഗ്പുര്‍, ഗുവാഹാട്ടി, റൂര്‍ഖി, ധന്‍ബാദ്, വാരാണാസി, ഭിലായ്, ഭുവനേശ്വര്‍, ധാര്‍വാഡ്, ഗാന്ധിനഗര്‍, ഗോവ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജമ്മു, ജോദ്പുര്‍, മാണ്‍ഡി, പാലക്കാട്, പട്‌ന, റോപ്പര്‍, തിരുപ്പതി
പ്രോഗ്രാമുകള്‍
നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക് - 50 ബ്രാഞ്ചുകള്‍), ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ് - ആറ് വിഷയങ്ങള്‍), അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക് - ഒന്ന്), ഡ്യുവല്‍ ഡിഗ്രി ബി.ടെക്, എം.ടെക്., ഡ്യുവല്‍ ഡിഗ്രി (43), ബി.എസ്എം.എസ്. ഡ്യുവല്‍ ഡിഗ്രി (രണ്ട്), ഇന്റഗ്രേറ്റഡ് എം.ടെക്. (അഞ്ച്), ഇന്റഗ്രേറ്റഡ് എം.എസ്. (ഏഴ്).
പാലക്കാട് ഐ.ഐ.ടി
പ്രോഗ്രാമുകള്‍
ബി.ടെക്. സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍.
മറ്റു സ്ഥാപനങ്ങള്‍
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരത്ത് ഉള്‍പ്പടെയുള്ള ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), വിശാഖപട്ടണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി, റായ്ബറേലി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി. ഇവയിലെ പ്രവേശനത്തില്‍ താല്‍പര്യമുള്ളവര്‍ അതത് സ്ഥാപനത്തിലേക്ക് യഥാസമയം അപേക്ഷിക്കണം.
ആര്‍ക്കിടെക്ചര്‍
വാരാണാസി, ഖരഗ്പുര്‍, റൂര്‍ഖി എന്നീ ഐ.ഐ.ടി.കളിലുള്ള ബി.ആര്‍ക്ക് പ്രോഗ്രാം പ്രവേശനത്തിന് താല്‍പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് ഒക്ടോബര്‍ 15ന് രാവിലെ 10നും 16ന് വൈകീട്ട് അഞ്ചിനും ഇടയ്ക്ക് രജിസ്റ്റര്‍ ചെയ്ത് 18ന് രാവിലെ ഒമ്പതു മുതല്‍ 12 വരെ നടത്തുന്ന പരീക്ഷ അഭിമുഖീകരിക്കണം.
ഫലം ഒക്ടോബര്‍ 22ന് പ്രഖ്യാപിക്കും. ഇതിന് റാങ്കിങ് ഇല്ല. ബി.ആര്‍ക്ക് പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി വെബ്‌സൈറ്റായ വേേു:െഷീമെമ.ിശര.ശി വഴി അലോട്ട്‌മെന്റ് ഒക്ടോബര്‍ 16ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."