HOME
DETAILS
MAL
രഹസ്യമായി കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസെടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍
backup
September 18 2021 | 04:09 AM
മുംബൈ: രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും പ്രതിരോധ ശേഷി കുറവാണെന്ന പഠനം പുറത്തുവന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.
മുംബൈയില്‍ കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ വ്യാപകമായി മൂന്നാം ഡോസ് വാക്സിനേഷന് നടന്നുവെന്നാണ് വാര്‍ത്ത. കൊവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനെടുത്തു.
ചിലര്‍ വ്യത്യസ്ത മൊബൈല്‍ നമ്പറുകള്‍ നല്കി രജിസ്റ്റര്‍ ചെയ്തും ബൂസ്റ്റര്‍ ഡോസെടുത്തു. രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അനുമതിയില്ലെങ്കിലും ചില വിദേശ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്കാന് ആലോചിക്കുന്നുണ്ട്.
കൊവിഷീല്‍ഡിന് നാലു മാസത്തിനു ശേഷം ആന്റിബോഡി അളവ് കുറവാണെന്ന് ഈയിടെ ആരോഗ്യപ്രവര്‍ത്തകരില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൊവാക്സിന് എടുത്തവര്‍ക്ക് താരതമ്യേന ആന്റിബോഡി അളവ് കൂടുതലാണ്.
കൊവിഷീല്‍ഡ് എടുത്തവരാണ് കൂടുതലായും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ബൂസ്റ്റര്‍ ഡോസ് ജീവനു ഭീഷണിയായേക്കാമെന്നും അനാവശ്യ ആശങ്കയാണ് മൂന്നാം ഡോസ് സ്വീകരിക്കുന്നതിനു പിന്നിലെന്നും മഹാരാഷ്ട്ര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് പറഞ്ഞു. ശാസ്ത്രീയമായി പ്രവര്‍ത്തിക്കണമെന്നും വൈകാരികമായി ചിന്തിക്കരുതെന്നും ആരോഗ്യ പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."