ന്യൂസ് ക്ലിക്ക് കേസ്: അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഗാമിന് ഇ.ഡി സമന്‍സ്
ന്യൂസ് ക്ലിക്ക് കേസ്: നെവില്‍ റോയ് സിംഗാമിന് ഇ.ഡി സമന്‍സ്
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയി സിംഗാമിനെ ചോദ്യം ചെയ്യാന്‍ ഇഡി. സിംഗാമിനെ ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു.
എഫ്‌സിആര്‍എ വ്യവസ്ഥകള്‍ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങള്‍ വഴി 'ന്യൂസ് ക്ലിക്ക്' ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡല്‍ഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്. ഒക്ടോബര്‍ 3ന് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയെയും ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു.
ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."