ആശുപത്രിയിലെ ഹമാസ് സാന്നിധ്യത്തിന് 'തെളിവുകള്‍' നിരത്തി വീഡിയോ, കള്ളം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ, പിന്‍വലിച്ച് എഡിറ്റഡ് വീഡിയോ റീ പോസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍
ആശുപത്രിയിലെ ഹമാസ് സാന്നിധ്യത്തിന് 'തെളിവുകള്‍' നിരത്തി വീഡിയോ, കള്ളം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ, പിന്‍വലിച്ച് എഡിറ്റഡ് വീഡിയോ റീ പോസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍
നോ കട്‌സ് നോ എഡിറ്റിങ് നിഷേധിക്കാനാവാത്ത സത്യം മാത്രം. ഗസ്സ അല്‍ഷിഫ ആശുപത്രിയിലെ ഹമാസ് സാന്നിധിത്തിന്റെ തെളിവെന്ന് പറഞ്ഞ് ഇസ്‌റാഈല്‍ പുറത്തു വിട്ട ആദ്യ വീഡിയോയുടെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. അല്‍ഷിഫയിലെ എം.ആര്‍.ഐ കെട്ടിടത്തില്‍ നിന്നുള്ള വീഡിയോ ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെ ഔദ്യോഗികഎക്‌സ് അക്കൗണ്ടിലാണ് പങ്കുവെച്ചത്. ലഫ്റ്റനന്റ് കേണല്‍ ജൊനാദന്‍ കോണ്‍റിക്കസ് ആണ് വീഡിയോയില്‍ ഉള്ളത്. ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ ഹമാസിന്റെ യൂനിഫോം ലാപ്‌ടോപ് തുടങ്ങിയവ ഇതില്‍ കാണിക്കുന്നു. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇതിലെ കള്ളത്തരങ്ങള്‍ തുറന്നു കാട്ടി കമന്റുകളുടെ പ്രവാഹമായിരുന്നു. എഡിറ്റ് ചെയ്യാത്ത വീഡിയോയില്‍ സേനക്ക് പറ്റിയ അമളികള്‍ ചൂണ്ടിക്കാട്ടി സയണിസ്റ്റുകളുടെ ആരോപണങ്ങള്‍ നെറ്റിസണ്‍സ് പൊളിച്ചടുക്കി. പിന്നാലെ കുറേ നേരത്തേക്ക് വീഡിയോ അപ്രത്യക്ഷമായി. ഇതോടെ നെറ്റിസണ്‍സ് വീണ്ടും രംഗത്തെത്തി. പിന്നാലെ എഡിറ്റ് ചെയ്ത വീഡിയോ സേന റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
എം.ആര്‍.ഐ മെഷീന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ച നിലയിലുള്ള ആയുധങ്ങള്‍ കാണിക്കുന്നിടത്ത് തുടങ്ങുന്നു അബദ്ധം. ആയുധം കൊണ്ടു വെച്ചതെന്ന നിലയില്‍ കാണിക്കുന്ന ബോക്‌സ് നേരത്തെ പ്രതിരോധ സേന തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ ഉള്ളതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇസ്‌റാഈല്‍ സേന ആശുപത്രിയിലേക്ക് ആവശ്യമായി മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കുന്നു എന്ന രീതിയില്‍ ഒരു വീഡിയോ പങ്കു വെച്ചിരുന്നുയ. ആ വീഡിയോയില്‍ സൈനികര്‍ ചുമന്നു കൊണ്ടു വരുന്ന അതേ ബോക്‌സ് ആണ് സ്‌കാനറിന്റെ അടുത്തുള്ളതെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.
ആദ്യത്തെ വീഡിയോ
For reference, here is the original video the @IDF account posted to Twitter before deleting after our examination showed it had, in fact, been edited. pic.twitter.com/T1thnrYRfM
— Mondoweiss (@Mondoweiss) November 15, 2023
റീപോസ്റ്റ് ചെയ്ത വീഡിയോ
Watch as LTC (res.) Jonathan Conricus exposes the countless Hamas weapons IDF troops have uncovered in the Shifa Hospital's MRI building: pic.twitter.com/5qssP8z1XQ
— Israel Defense Forces (@IDF) November 15, 2023
ഡിലീറ്റ് ചെയ്ത വീഡിയോയില്‍ കാണിച്ച ലാപ്‌ടോപ് Lenovo Thinkpad T490 ആണെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടുന്നു. ല്പ്‌ടോപിനടുത്ത് ഹമാസിന്റേതെന്ന് പറയുന്ന സിഡിയും കണിക്കുന്നുണ്ട്. എന്നാല്‍ ഈ ലാപ്‌ടോപില്‍ സിഡി ഡ്രൈവ് ഇല്ലെന്ന് ഇദ്ദേഹം പരിഹസിക്കുന്നു.
In the #first video that you later deleted you can see a “Lenovo Thinkpad T490” next to some CDs that were allegedly used by #hamas, only problem is…
— Yomna (@YomnaElbanota) November 16, 2023
this laptop doesn't even have a CD drive!!
And now its reuploaded and blurred ?
ENOUGH WITH THE LIES ALREADY pic.twitter.com/TZ7ayMJBqF
ഉയര്‍ന്ന അനുരണന കാന്തികതയുള്ള എംആര്‍ഐ മുറിയില്‍ ഉരുക്ക് ആയുധങ്ങള്‍ സൂക്ഷിക്കുക. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ വിഢിത്തമാണത്- മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു.
Store the steel weapons in the MRI room with high resonance magnetic, that's the ridiculous things I ever see.. what a bad drama script ?
— oddish (@oddishh30) November 16, 2023
ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദിയാക്കിയ സൈനികയെന്ന നിലക്ക് വീഡിയോയില്‍ കാണിക്കുന്ന മെഗിദിഷ് ഒക്ടോബര്‍ 12നും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ എന്നാണ് മറ്റൊരു പരിഹാസം. ഇത്തരത്തില്‍ നൂറുകണക്കിന് പ്രതികരണങ്ങളാണ് വീഡിയോക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."