HOME
DETAILS
MAL
താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും നാളെ
backup
August 27 2016 | 18:08 PM
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ നാളെ ജില്ലയിലെ താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഹോണറേറിയം ഉടന്‍ വിതരണം ചെയ്യുക, ഒരുമാസത്തെ ശമ്പളം ഉത്സവബത്തയായി നല്‍കുക, പെന്ഷന് തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിലെ അഞ്ചു താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
മുഴുവന്‍ അങ്കണവാടി ജീവനക്കാരും പങ്കെടുത്ത് പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഷൈലജ സുരേന്ദ്രനും സെക്രട്ടറി ആനീസ് ബേബിയും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."