ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
കൊച്ചി: ആലുവയില്‍ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭര്‍ത്താവ് പണം തട്ടിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്ഷന്. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്.
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീര്‍ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയന് മടക്കിനല്‍കി. ആലുവ സ്വദേശി മുനീറാണ് ബിഹാര്‍ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നല്‍കിയത്. ഇയാള്‍ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതില്‍ 70000 മടക്കിനല്കിയെന്നും ബാക്കി നല്‍കാനുണ്ടെന്നുമായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."