നിങ്ങളുടെ റീല്‍സ് ഇഷ്ടമുള്ളവര്‍ മാത്രം കണ്ടാല്‍ മതിയോ?… ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറെത്തി
നിങ്ങളുടെ റീല്‍സ് ഇഷ്ടമുള്ളവര്‍ മാത്രം കണ്ടാല്‍ മതിയോ?…
വളരെ ട്രെന്റിങായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. കൂടുതലാളുകളും റീല്‍സ് കാണുന്നതിനായാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നു. അവയില്‍ ഇഷ്ടപ്പെട്ടവ സുഹൃത്തുക്കള്‍ക്കോ മറ്റോ അയക്കാറുണ്ട്. അത്തരത്തില്‍ ദിവസവും റീല്‍സ് അയക്കുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുമുണ്ടാകും.
നിലവില്‍ കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ആണ് ഇത്തരത്തിലുള്ള ശീലം കൂടുതലായി ഉള്ളത്. ഒരു പക്ഷെ ഇന്ത്യന്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ കൂട്ടുകാര്‍ക്ക് റില്‍സ് ഷെയര്‍ ചെയ്യുന്നവര്‍ ആയിരിക്കും.
ഇത്തരക്കാര്‍ക്ക് അനുയോജ്യമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ മാത്രം കാണാനാവുന്ന വിധത്തില്‍ റീല്‍സ് പോസ്റ്റ് ചെയ്യാം. നിങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവര്‍ക്കുമായി ഒറ്റ ക്ലിക്കില്‍ റീല്‍സ് അയയ്ക്കുന്ന സംവിധാനമാണ് ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. ഇതിലേക്ക് റീല്സിനെക്കൂടി ചേര്‍ത്തിരിക്കുകയാണ് പ്ലാറ്റ്ഫോം ഇപ്പോള്‍.
- ഇതിനായി നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെന്ന് അപ്ഡേറ്റ് ചെയ്യണം.
- ശേഷം ആപ്പ് തുറന്ന് പുതിയ പോസ്റ്റോ റീല്‍സോ സെലക്ട് ചെയ്യുക.
ഇതില്‍ ക്യാപ്ഷന്‍ ഓപ്ഷന് കാഴെയായി ഓടിയന്‍സ് എന്ന ഒരു ഓപ്ഷന് കാണാന്‍ സാധിക്കുന്നതായിരിക്കും ഇതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കാണുന്ന ഓപ്ഷന് ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്യാം.
ഇതിന് ശേഷം നിങ്ങള്‍ പോസ്റ്റുകളോ റീലുകളോ ഷെയര്‍ ചെയ്യുമ്പോള്‍ നേരത്തെ സെലക്ട് ചെയ്തിരിക്കുന്ന സുഹൃത്തുക്കളെ മാത്രം ഒരു പ്രത്യേക ഗ്രൂപ്പ് പോലെ കാണിക്കും. ഒറ്റ ക്ലിക്കിലൂടെ ഇവര്‍ക്കെല്ലാം ഈ പോസ്റ്റ് ഒരുമിച്ച് ഷെയര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും. ഇത്തരത്തിലാണ് ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ അപ്ഡേറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."