തളിപ്പറമ്പില്‍ വ്യാപാര സ്ഥാപനം കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.
തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ പുഷ്പഗിരിയിലെ പി.പി. ഷാഫി, അഷറഫ് എന്നിവരുടെ ഉടമസ്ഥതയുള്ള അക്ബര്‍ ട്രേഡേഴ്സിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ പടരുന്നത് തടയാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്തു തന്നെ പടക്കങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. തീ പടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു.
തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍നിന്നുമെത്തിയ അഞ്ച് യൂനിറ്റ് അഗ്നിരക്ഷാ സേന മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."