HOME
DETAILS

ബാറ്ററി ലൈഫ് സപ്പോര്‍ട്ടിന് ഐഫോണിനെ സഹായിക്കാന്‍ സാംസങ്

  
backup
November 16 2023 | 15:11 PM

this-is-not-because-of-apples-technology-samsu

ബാറ്ററി ലൈഫ് സപ്പോര്‍ട്ടിന് ഐഫോണിനെ സഹായിക്കാന്‍ സാംസങ്

ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ബാറ്ററി ചാര്‍ജുമായി ബന്ധപ്പെട്ടാണ്. ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണുകള്‍ക്ക് ബാറ്ററി ലൈഫ് നന്നെ കുറവാണ്. ഈ പ്രശ്‌നം വൈകാതെ തന്നെ പരിഹരിക്കപ്പെടും. ഇനി വരാന്‍ പോകുന്ന ഐഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. ഇതിന് കാരണം ആപ്പിളിന്റെ സാങ്കേതികവിദ്യയല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സാംസങ് ആണ് ഐഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കാന്‍ കാരണമാകുന്നത്. എങ്ങനെയെന്ന് നോക്കാം.

കൊറിയന്‍ ടെക് കമ്പനിയായ സാംസങ് ആണ് ആപ്പിളിനായി ഒഎല്‍ഇഡി പാനലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇപ്പോള്‍ സാംസങ് പുതിയ തരം ഒഎല്‍ഇഡി പാനലുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇത് ഭാവിയിലെ ഐഫോണുകള്‍ക്ക് മികച്ച ബാറ്ററി ലൈഫ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎല്‍ഇഡി ഉത്പാദനത്തില്‍ സാംസങ് ഒരു പുതിയ മെറ്റീരിയലില്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവ വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ളവയായിരിക്കും.

2026ല്‍ ആയിരിക്കും സാംസങ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒലെഡ് പാനലുകള്‍ നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത് 2026ല്‍ ആയിരിക്കും പുറത്തിറക്കുന്നത്. സാംസങ്ങിന്റെ പുതിയ ഒഎല്‍ഇഡി പാനലുമായി വരുന്ന അടുത്ത ആപ്പിള്‍ ഡിവൈസായി ഐഫോണ്‍ 18 മാറിയേക്കും. യുബിഐ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡേജിയോങ് യൂന്‍ ആണ് സാംസങ്ങിന്റെ ഗ്രാന്‍ഡ് ഒഎല്‍ഇഡി പ്ലാനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത് എന്ന് ദി ഇലക് റിപ്പോര്‍ട്ട് ചെയ്തു.

ബ്ലൂ ഫോസ്‌ഫോറസെന്റ്

സാംസങ് അതിന്റെ ഡിസ്‌പ്ലേ ഡിവിഷനില്‍ ഒഎല്‍ഇഡി പാനലുകളില്‍ ലൈറ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍ചാര്‍ജ് ചെയ്യുന്നതിനായി ബ്ലൂ ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. സിയോളില്‍ നടന്ന എച്ച്2 2023 യുബിഐ റിസര്‍ച്ച് അനലിസ്റ്റ് സെമിനാറിനിടെയാണ് ഡേജിയോങ് യൂന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ നീല ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകള്‍ ബി 1 എന്ന ഘടക ഗണത്തിലുള്ളവയാണ്. സാംസങ് ഡിസ്‌പ്ലേയുടെ നിലവിലുള്ള ലൈനപ്പ് ചുവപ്പും പച്ചയും ഫോസ്ഫറസ് പദാര്‍ത്ഥങ്ങളിലാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago