കറന്റ് അഫയേഴ്‌സ് 16/11/2023
1. 2023 നവംബറിൽ 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?
പശ്ചിമബംഗാൾ
2. നിലവിലെ ഇന്റർനെറ്റ് വേഗതയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം?
ചൈന
3. വർഷങ്ങൾക്ക് ശേഷം പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷണ സംഘം വീണ്ടും കണ്ടെത്തിയ പാമ്പിനം?
മൺപാമ്പ്
4. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവല്ലിന് വേദിയായ ഇന്ത്യൻ നഗരം ?
ഫാരീദാബാദ് (ഹരിയാന)
5. റഷ്യയിൽ നിന്നും പ്രകൃതിവാതകം ബാൾട്ടിക് കടലിടുക്ക് വഴി ജർമ്മനിയിൽ എത്തിക്കുന്ന പദ്ധതി ?
നോർഡ് സ്ട്രീം പദ്ധതി
6. ഗ്രാഫീൻ, മറ്റ് നാനോവസ്തുക്കൾ എന്നിവ അടിസ്ഥാനപ്പെടുത്തി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യാവസായിക യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെറ്റീരിയൽ ടെക്നോളജി പാർക്ക് നിലവിൽവരുന്നത് ?
ഒറ്റപ്പാലം
7. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെമികാണാതെ പുറത്തായത്തിനു പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് ?
ബാബർ അസം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."