യമനിൽ ഹൂതികളുടെ കൂട്ട വധശിക്ഷ, 9 പേരെ വധശിക്ഷക്ക് വിധേയരാക്കി
സൻആ: അറബ് സഖ്യ സേന വ്യോമാക്രമണത്തിൽ ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി സാലിഹ് അൽ സമദിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നാരോപിച്ച് 9 പേരെ വധശിക്ഷക്ക് വിധേയരാക്കി. ഇവരിൽ ഒരാൾ കുട്ടിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലസ്ഥാനമായ സൻആയിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. 2018 ഏപ്രിലിൽ നടന്ന വ്യോമ റൈഡിൽ പങ്കുണ്ടെന്നാരോപിച്ച് ഇവരെ വിചാരണ ചെയ്ത് വരികയായിരുന്നു ഹൂതികൾ.
നേതാവിന്റെ കൊലപാതകത്തിലേക്ക് സഹായം നൽകിയെന്ന ആരോപണത്തിൽ വിചാരണയ്ക്ക് ശേഷം തഹ്രീർ സ്ക്വയറിൽ വെച്ചാണ് ഹൂത്തി നേതാക്കളുടെയും പ്രദേശ വാസികളുടെയും പരസ്യമായി സാന്നിധ്യത്തിൽ വധശിക്ഷ നടപ്പാക്കിയത്.
അതേസമയം, ഇവർക്കായി വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നതിൽ നിന്ന് ഹൂതി മിലിഷ്യ തടഞ്ഞതായും കേസ് വാദിക്കാൻ ശ്രമിച്ച നിരവധി അഭിഭാഷകരെ ഭീഷണിപ്പെടുത്തിയതായും പ്രതികളുടെ കുടുംബങ്ങൾ അവരെ സന്ദർശിക്കുന്നത് തടഞ്ഞതായും വധശിക്ഷക്ക് വിധേയരാവരുടെ ബന്ധുക്കളും വിഭാഗവും ആരോപിച്ചു.
അട്ടിമറി പദ്ധതിയെ എതിർക്കുന്ന സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതിനായി ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യയുടെ പ്രവർത്തനങ്ങൾക്കെതിരെ യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇർയാനി മുന്നറിയിപ്പ് നൽകി. ഒൻപത് സിവിലിയന്മാർക്കെതിരെ ഹൂത്തി മിലിഷ്യ പുറപ്പെടുവിച്ച വധശിക്ഷ ഉത്തരവുകൾ മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."