HOME
DETAILS
MAL
കൂടത്തായി കേസ്: ജോളിയുടെ വിടുതല്‍ ഹരജി തള്ളി
backup
December 15 2022 | 07:12 AM
കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹരജി തള്ളി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്കി 2011 സെപ്തംബറിലാണ് ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഈ കേസിലാണ് കൊലപാതകക്കുറ്റത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, ഗുഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ ചാര്‍ജുകളും ചുമത്തിയിട്ടുണ്ട്.
കൂടത്തായിയില്‍ മരിച്ച ആറു പേരുടെ മരണത്തിലും ജോളി തന്നെയായണ് മുഖ്യ പ്രതി. ഇതില്‍ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണ് കുറ്റപത്രം. റോയ് തോമസ് വധക്കേസാണ് പൊലിസ് ആദ്യം അന്വേഷിക്കാന്‍ തുടങ്ങിയത്. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."