ആയിരങ്ങള്‍ മരണ മുനമ്പില്‍; അല്‍ഷിഫ ആശുപത്രിയെ സൈനികത്താവളമാക്കി ഇസ്‌റാഈല്‍
ആയിരങ്ങള്‍ മരണ മുനമ്പില്‍; അല്‍ഷിഫ ആശുപത്രിയെ സൈനികത്താവളമാക്കി ഇസ്‌റാഈല്‍
തെല്‍ അവിവ്: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയെ തങ്ങളുടെ സൈനികത്താവളമാക്കി മാറ്റി ഇസ്‌റാഈല്‍. സ്ത്രീകളും കുട്ടികളും രോഗകളും മുറിവേറ്റവരും അടങ്ങുന്ന ആയിരക്കണക്കായ ആളുകള്‍ ഇപ്പോള്‍ മരണഭീതിയില്‍ കഴിയുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്‌റ ചൂണ്ടിക്കാട്ടി. ഹമാസ് കമാന്‍ഡും കണ്‍ട്രോള്‍ സെന്ററും ആശുപത്രിക്കുള്ളില്‍ ഉണ്ടെന്ന് പറഞ്ഞാണ് സയണിസ്റ്റ് നരാധമന്‍മാര്‍ ഇവിടെ സംഹാര താണ്ഡവമാടുന്നത്.
സൈന്യം ഇവിടെ കൊടും ക്രൂരതകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇരുനൂറോളംപേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. വിവിധ പരിശോധനാ വിഭാഗങ്ങള്‍ക്കു പുറമെ മരുന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എിവയുടെ വെയര്‍ഹൗസും സൈന്യം തകര്‍ത്തു. ഉള്‍വശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിച്ചു.
ഗസ്സയില്‍ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും ഒരു നടപടി കൈക്കൊള്ളാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആശുപത്രിയില്‍ നിന്ന് സൈനികരെയും സൈനിക വാഹനങ്ങളെയും പുറന്തള്ളാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്ടാകണമെന്നും സംയുക്ത പ്രസ്താവനയില്‍ യു.എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. സിവിലിയന്‍മാര്‍ക്ക് സുരക്ഷിത പാതയും കേന്ദ്രവും ഒരുക്കുമെന്ന ഇസ്രായേല്‍ വാഗ്ദാനം വിശ്വസിക്കാനാവില്ലെന്നും യു.എന്‍ ഏജന്‍സികള്‍ വ്യക്തമാക്കി.അതിനിടെ, ഗസ്സയിലേക്ക് ഉപരോധം ലംഘിച്ച് കൂടുതല്‍ സഹായം എത്തിക്കാന്‍ അറബ് രാജ്യങ്ങള്‍ തയാറാകുമെന്ന് ജോര്‍ദാന്റെ മുറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധാന്തരം അന്താരാഷ്ട്ര സമാധാന സേനയെ ഗസ്സയില്‍ നിയോഗിക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നീക്കമാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹമാസ് പിടിയിലുള്ള ബന്ദികളെ അല്‍ശിഫ ആശുപത്രിയുടെ ഭൂഗര്‍ഭ അറകളിലാണ് താമസിപ്പിച്ചിരിക്കുതെ് തെളിഞ്ഞതാണ് സൈനിക നടപടിക്ക് കാരണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു സി.ബി.എസ് ചാനലിനോട് പറഞ്ഞിരുന്നു. ബന്ദികളില്‍ ഒരാളുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെന്നും സൈന്യം പറയുന്നു.
എന്നാല്‍ വ്യാജ പ്രചാരണങ്ങളും കള്ളങ്ങളും ഉന്നയിച്ച് കൊടും ക്രൂരതകള്‍ക്ക് ന്യായം ചമക്കുകയാണ് ഇസ്‌റാഈലും അമേരിക്കയമെന്ന് ഹമാസ് സൈനിക വിഭാഗം ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ നിന്ന് പിടികൂടിയെ നിലക്ക് സൈന്യം പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ അവര്‍ തന്നെ കൊണ്ടുവെച്ചതാകാമെന്നും ഹമാസ് വ്യക്തമാക്കി. ചെറുത്തുനില്‍പ്പിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെും പിന്നിട്ട 48 മണിക്കൂറുകള്‍ക്കിടെ 36 ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും ഹമാസ് അറിയിച്ചു.
അതിനിടെ, ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലും ഇന്ന് വെളുപ്പിന് സൈന്യം ഇരച്ചുകയറി. നിരവധി പേര്‍ മരണപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."