സ്കൂള്‍ തുറക്കല്‍ തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെ : പുതിയ വിവാദം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമെടുത് വിദ്യാഭ്യാസ വകുപ്പറിയാതെ എന്നതിനെ ചൊല്ലി വിവാദം. സ്കൂളുകള്‍ തുറക്കുന്നതിന്റെ തീയതി ഉള്‍പ്പെടെ നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചില്ലെന്നാണ് ആരോപണം. നവംബര്‍ ഒന്ന് മുതല്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച തീരുമാനം അറിഞ്ഞത്. കൊവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പിനെ മാത്രം ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തിയത്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിരുന്നില്ല. വൈകിട്ട് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം പുറത്ത് വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഏതായാലും സംഭവത്തെ ചൊല്ലിയുള്ള ആരോപണങ്ങള്‍ വലിയ വിവാദത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."