HOME
DETAILS
MAL
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; സി.സി.ടി.വി ദൃശ്യം പുറത്ത്
backup
November 17 2023 | 06:11 AM
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; സി.സി.ടി.വി ദൃശ്യം പുറത്ത്
കോഴിക്കോട്: ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം കവര്‍ച്ച. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമികള്‍ പണം തട്ടിയെടുക്കാനെത്തിയത്.
പെട്രോള്‍ പമ്പിലെത്തിയ മൂന്ന് യുവാക്കള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം തലയില്‍ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി. കവര്‍ച്ച നടത്തുന്നതിന്റെയും അക്രമികള്‍ ഓടി രക്ഷപ്പെടുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."